കൊച്ചി: രഞ്ജിനി ഹരിദാസെന്നാല്‍ മലയാളത്തിലെ ആങ്കറിംഗിലെ വിപ്ലവമായിരുന്നു. ആ ശബ്ദവും അവതരണ ശൈലിയും ആദ്യമൊന്നും “മലയാളി”യ്ക്ക് ദഹിച്ചില്ലെങ്കിലും പിന്നീട ്ഓരോ വീടുകളിലും രഞ്ജിനി ഒരു കുടുംബാംഗത്തെ പോലെയായി മാറുകയായിരുന്നു. എന്നാല്‍ പതിയ കാര്യങ്ങള്‍ മാറി. ഫീല്‍ഡില്‍ നിന്നും രഞ്ജിനി ഔട്ടായി. പിന്നാലെ ഏഷ്യാനെറ്റ് വിടുകയും ചെയ്തു. എന്നാല്‍ അതോടെ രഞ്ജിനി ചാനലുകളില്‍ നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു.
ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഫ്‌ളവേഴ്‌സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തിയെന്നും ഇപ്പോള്‍ ഫ്‌ളവേഴ്‌സും വിളിക്കാത്ത അവസ്ഥയായെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തുന്നില്ലെന്നും എല്ലാം ശരിയാകുമെന്നും അവര്‍ വളരെ കൂളായി തന്നെ പറയുന്നു.
“പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ല.” രഞ്ജിനി പറഞ്ഞു.
അതേസമയം, തന്നെ ഒരു ട്രാന്‍സ്‌ജെന്‍ഡറായി കാണുന്നവരുണ്ടെന്നാണ് രഞ്ജി പറയുന്നത്. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെയും പ്രശ്‌നങ്ങള്‍ക്കെതിരെ താന്‍ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും തനിക്ക് പ്രശ്‌നമല്ലെന്നാണ് രഞ്ജിനി വ്യാക്തമാക്കുന്നത്.
“32-ാം വയസ്സില്‍ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തില്‍ അത് സംഭവിച്ചിരിക്കുന്നു. എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്. ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ഉറങ്ങുന്നത്. സ്‌നേഹവും വാത്സല്യവും ഞാനവള്‍ക്ക് കൊടുക്കുന്നു. കാര്യങ്ങള്‍ ദത്തെടുത്തത് പോലെയായി.” അവര്‍ പറയുന്നു.
തൃശൂര്‍ കേന്ദ്രമാക്കി ഹ്യുമാനിറ്റി ഫോര്‍ ആനിമല്‍സ് എന്ന പേരിലുള്ള സംഘടനയുടെ പ്രവര്‍ത്തനത്തില്‍ താന്‍ ഇന്ന് വളരെയധികം സന്തുഷ്ടയാണെന്നും രഞ്ജിനി പറഞ്ഞു.