സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയവരില്‍ പ്രധാനിയാണ് സുരേഷ് ഗോപി. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ പോലും പ്രചരണങ്ങളില്‍ സജീവമായി ഇടപെടുകയും രാഷ്ട്രീയപ്രസ്താവനകള്‍ നടത്തുകയും ചെയ്ത് സുരേഷ് ഗോപി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സുരേഷ് ഗോപിയുടെ ചില പ്രയോഗങ്ങള്‍ ട്രോളുകളായും മാറാറുണ്ട്.
സുരേഷ് ഗാപിയുടെ രാഷ്ട്രീയത്തെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കറിന്റെ പ്രസ്താവന.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ തങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടതെന്ന് പൊതുവില്‍ പറയാറുണ്ടെന്നാണ് അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നത്.
അതുവരെ രാഷ്ട്രീയത്തെ അകലെ നിന്ന് കണ്ടിട്ടുള്ള ശീലമായിരുന്നു സുരേഷിന് ഉണ്ടായിരുന്നതെന്നും സെറ്റിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് അവന്‍ രാഷ്ട്രീയ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
തനിക്കും ഷാജി കൈലാസിനും ഒരു പോലെ എടാ പോടാ ബന്ധമുണ്ടായിരുന്ന ഒരാളായിരുന്നു സുരേഷ് ഗോപിയെന്നും താന്‍ ചെയ്ത മൂന്ന് സിനിമകളില്‍ ഒഴികെ ബാക്കി എല്ലാ സിനിമയിലും നടനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Renji Panicker shares experience about Suresh Gopi