| Tuesday, 15th June 2021, 4:15 pm

ഒരു നടിക്ക് വേണ്ടി ഞാന്‍ അത്രയും വലിയ ഡയലോഗ് എഴുതിയിട്ടുണ്ടെങ്കില്‍ അതവര്‍ക്ക് വേണ്ടിയാണ്, ആ സിനിമയില്‍; രണ്‍ജി പണിക്കര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നായകന്‍മാര്‍ക്ക് വേണ്ടി നീളമുള്ള കടുകട്ടി ഡയലോഗുകള്‍ എഴുതി ശീലമുള്ളയാളാണ് രണ്‍ജി പണിക്കര്‍. ആ കാര്യം രണ്‍ജി പണിക്കര്‍ തന്നെ പല വേദികളിലും പറഞ്ഞിട്ടുള്ളതുമാണ്.

ഒരു നടിക്ക് വേണ്ടി താന്‍ ആദ്യമായി വലിയ ഡയലോഗ് എഴുതിയത് പത്രം സിനിമയിലേക്കാണെന്ന് രണ്‍ജി പണിക്കര്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പത്രം സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് വേണ്ടിയാണ് നീളമുള്ള ഡയലോഗുകള്‍ എഴുതിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘അത്രയും വലിയ ഡയലോഗുകള്‍ പറയുന്ന കഥാപാത്രങ്ങള്‍ മഞ്ജു അതിന് മുമ്പ് ചെയ്തിട്ടുണ്ടായിരുന്നില്ല. നീളമുള്ള ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ഞാന്‍ മഞ്ജുവിനോട് ചോദിച്ചിരുന്നു. ഏയ് ഇല്ല എന്ന് അവര്‍ പറഞ്ഞു. നീളമുള്ള ഡയലോഗുകള്‍ വായിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ മഞ്ജു അത് മനപാഠമാക്കിയിരിക്കും. അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

നീളന്‍ ഡയലോഗുകള്‍ പറയുന്നതില്‍ ഓരോ നടന്‍മാര്‍ക്കും വ്യത്യസ്ത സ്വഭാവമാണുള്ളതെന്നും ചിലര്‍ പെട്ടെന്ന് പഠിച്ചെടുക്കുമെങ്കില്‍ ചിലര്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.

ലേലത്തിലെ ചില ഡയലോഗിന്റെ പേരില്‍ നടന്‍ സോമനുമായി വഴക്കുണ്ടായിട്ടുണ്ടെന്നും പിന്നീട് അതെല്ലാം തീര്‍ത്ത് വീണ്ടും ഒന്നിക്കുകയായിരുന്നുവെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Renji Panicker says about Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more