സിനിമയില്‍ നായകന്‍മാര്‍ക്ക് വേണ്ടി നീളമുള്ള കടുകട്ടി ഡയലോഗുകള്‍ എഴുതി ശീലമുള്ളയാളാണ് രണ്‍ജി പണിക്കര്‍. ആ കാര്യം രണ്‍ജി പണിക്കര്‍ തന്നെ പല വേദികളിലും പറഞ്ഞിട്ടുള്ളതുമാണ്.
ഒരു നടിക്ക് വേണ്ടി താന്‍ ആദ്യമായി വലിയ ഡയലോഗ് എഴുതിയത് പത്രം സിനിമയിലേക്കാണെന്ന് രണ്‍ജി പണിക്കര്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പത്രം സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് വേണ്ടിയാണ് നീളമുള്ള ഡയലോഗുകള്‍ എഴുതിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘അത്രയും വലിയ ഡയലോഗുകള്‍ പറയുന്ന കഥാപാത്രങ്ങള്‍ മഞ്ജു അതിന് മുമ്പ് ചെയ്തിട്ടുണ്ടായിരുന്നില്ല. നീളമുള്ള ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ഞാന്‍ മഞ്ജുവിനോട് ചോദിച്ചിരുന്നു. ഏയ് ഇല്ല എന്ന് അവര്‍ പറഞ്ഞു. നീളമുള്ള ഡയലോഗുകള്‍ വായിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ മഞ്ജു അത് മനപാഠമാക്കിയിരിക്കും. അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.