നെഗറ്റീവ് കാണാനും വായിക്കാനുമാണ് ആളുകള്‍ക്കിഷ്ടം: രണ്‍ജി പണിക്കര്‍
Entertainment news
നെഗറ്റീവ് കാണാനും വായിക്കാനുമാണ് ആളുകള്‍ക്കിഷ്ടം: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th October 2023, 9:45 am

വിമര്‍ശനങ്ങളോട് മനുഷ്യന് പ്രത്യേക കൗതുകമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ രണ്‍ജിപണിക്കര്‍. നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും എഴുതിയാല്‍ മോശം കാര്യങ്ങള്‍ വായിക്കാനും കാണാനുമാണ് ആളുകള്‍ക്ക് കൂടതല്‍ ഇഷ്ടമെന്നും അദ്ദേഹം പറയുന്നു.

‘സിനിമ ഉണ്ടായ കാലം മുതല്‍ വിമര്‍ശനങ്ങളുമുണ്ട്. വിമര്‍ശനങ്ങളോട് മനുഷ്യന് പ്രത്യേക കൗതുകമുണ്ട്. മഹാത്മ ഗാന്ധിയെ കുറിച്ചുള്ള തെറ്റുകള്‍ എഴുതി നോക്കു അത് കൂടുതല്‍ പേര്‍ വായിക്കും. നെഗറ്റീവ് കാണാനും വായിക്കാനുമാണ് ആളുകള്‍ക്ക് ഏറെ ഇഷ്ട്ടം, സോഷ്യല്‍ മീഡിയയില്‍ വരുന്നത് എല്ലാം സത്യമല്ലല്ലോ,’ രണ്‍ജി പണിക്കര്‍ പറയുന്നു.

തന്നില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം എന്ന് പറയാന്‍ കഴിയില്ലെന്നും ചെയ്യാന്‍ ആഗ്രഹമുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ലെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇനി ഒരു ഇടവേളക്ക് ശേഷം എഴുതാനും സംവിധാനം ചെയ്യാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

രണ്‍ജി പണിക്കര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ വെബ്‌സീരിസ് ആയ മാസ്റ്റര്‍ പീസിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്പെയിസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കന്‍ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന വെബ്‌സീരിസാണ് മാസ്റ്റര്‍ പീസ്.

ഷറഫുദ്ദീന്‍, നിത്യാ മേനോന്‍ എന്നിവരും സീരിസില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഒരു ഫാമിലി എന്റര്‍ടെയ്നറാണ് സിരീസ് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സുചന.

സിരീസ് ഒക്ടോബര്‍ 25നാണ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങുക. മാലാ പാര്‍വതി, ശാന്തി കൃഷ്ണ, അശോകന്‍ തുടങ്ങിയവരാണ് സീരിസില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന സീരീസിന്റെ നിര്‍മാതാവ് മാത്യു ജോര്‍ജ് ആണ്.

Content Highlight: Renji panicker saying that people are more intrested to criticicsm