| Thursday, 2nd January 2020, 9:04 pm

'രാജ്യത്ത് മത ധ്രുവീകരണം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം'; പൗരത്വ ഭേദഗതി നിയമം നടപ്പാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും രഞ്ജി പണിക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍. രാജ്യത്ത മത ധ്രുവീകരണം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെയും മോദിയുടെയും ലക്ഷ്യമെന്നും ജനങ്ങളെ മതപരമായി വിഭജിക്കുന്ന ശ്രമത്തെ ചെറുക്കണമെന്നും രഞ്ജി പണിക്കര്‍
പറഞ്ഞു.

”പൗരത്വ ഭേദഗതി നിയമം നടപ്പാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഇത് നടപ്പാക്കുക എന്നതല്ല മോദിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം. മത ധ്രുവീകരണം രാജ്യത്തുണ്ടാക്കുകയാണ്. അതിന് അവര്‍ക്ക് സാധിച്ചു” അദ്ദേഹം പറഞ്ഞു.

”ഹിന്ദുവിനെയും മുസ്‌ലിമിനേയും രണ്ടു ചേരികളിലാക്കുകയാണ് അവരുടെ ലക്ഷ്യം. പരസ്പരം ആയുധമെടുക്കുന്ന ജനങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനപ്പുറത്ത് മറ്റെന്തെങ്കിലും ലക്ഷ്യം നിയമത്തിന് പിന്നിലുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.” രഞ്ജി പണിക്കര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയിലാണ് രഞ്ജി പണിക്കര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതിയെ എതിര്‍ത്ത് സിനിമാ മേഖലയിലെ നിരവധി പേര്‍ നേരത്തേയും രംഗത്തെത്തിയിരുന്നു.പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്‌ലിം വിരോധമാണെന്നും കുറെ നാളായിട്ട് അത് തന്നെയാണ് അവര്‍ നടത്തുന്നതെന്നും തിരക്കഥാകൃത്ത് ശ്യാംപുഷ്‌ക്കരന്‍ പറഞ്ഞിരുന്നത്.

‘എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ് ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ് ലിങ്ങളെ ഇഷ്ടമല്ല.” എന്നായിരുന്നു ശ്യാം പറഞ്ഞത്.

We use cookies to give you the best possible experience. Learn more