സോമേട്ടനോട് കമല്‍ ഹാസനുള്ള ബഹുമാനം എത്രമാത്രം വലുതാണെന്ന് അന്നത്തെ സംഭവം കൊണ്ട് എനിക്ക് മനസിലായി: രണ്‍ജി പണിക്കര്‍
Entertainment
സോമേട്ടനോട് കമല്‍ ഹാസനുള്ള ബഹുമാനം എത്രമാത്രം വലുതാണെന്ന് അന്നത്തെ സംഭവം കൊണ്ട് എനിക്ക് മനസിലായി: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th October 2024, 4:27 pm

മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഒട്ടനവധി മാസ് നായകന്മാരെയും അവരുടെ തീപ്പൊരി ഡയലോഗുകളും മലയാളികള്‍ക്ക് സമ്മാനിച്ചയാള്‍ കൂടിയാണ് രണ്‍ജി പണിക്കര്‍. കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പലര്‍ക്കും പ്രിയപ്പെട്ടവയാണ്. മലയാളത്തില്‍ തനിക്ക് ഏറ്റവുമധികം ആത്മബന്ധമുള്ള നടന്‍ സോമനാണെന്ന് പറയുകയാണ് രണ്‍ജി പണിക്കര്‍. അദ്ദേഹത്തോട് തനിക്കും മറ്റ് പലര്‍ക്കും ഇന്നും ബഹുമാനമുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

സോമന്റെ 25ാം ചരമവാര്‍ഷികത്തിന് നടന്‍ കമല്‍ ഹാസന്‍ വന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുകയാണ് രണ്‍ജി പണിക്കര്‍. തമിഴ്‌നാട്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകക്കെടുത്തിട്ടാണ് കമല്‍ ഹാസന്‍ കൊച്ചിയിലെത്തി ആ പരിപാടിയില്‍ പങ്കെടുത്തതെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. സോമന്റെ പേരിലുള്ള ഫൗണ്ടേഷന്‍ കമല്‍ ഹാസന് ഒരു അവാര്‍ഡ് സമര്‍പ്പിച്ചുവെന്നും ആ അവാര്‍ഡ് തുക ഫൗണ്ടേഷന് തന്നെ കമല്‍ തിരികെ കൊടുത്തെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിന്റെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ചാണ് കമല്‍ ഹാസന്‍ ആ പരിപാടിയില്‍ പങ്കെടുത്തതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. ഒരാള്‍ മരിച്ച് 25 വര്‍ഷം കഴിഞ്ഞിട്ടും അയാളെ അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ അയാളോടുള്ള സ്‌നേഹം എത്രമാത്രം വലുതാണെന്ന് അന്ന് മനസിലായെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സോമേട്ടന്റെ 25ാം ചരമവാര്‍ഷികത്തിന് കമല്‍ ഹാസന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ ചാര്‍ട്ട് ചെയ്താണ് കൊച്ചിയിലേക്ക് വന്നത്. സ്വന്തം കൈയില്‍ നിന്ന് പൈസയെടുത്താണ് കമല്‍ ഹാസന്‍ ഇതെല്ലാം ചെയ്തത്. സോമേട്ടന്റെ പേരിലുള്ള ഫൗണ്ടേഷന്‍ കമല്‍ ഹാസന് ഒരു അവാര്‍ഡൊക്കെ കൊടുത്തിരുന്നു. ആ അവാര്‍ഡിന്റൈ പൈസ കമല്‍ തിരികെ കൊടുത്തു. അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ആ പൈസ കൊടുത്തത്.

സോമന്‍ എന്ന നടനോട് കമല്‍ ഹാസനുള്ള ബഹുമാനവും സ്‌നേഹവും എടുത്തുകാണിക്കുന്ന പ്രവര്‍ത്തിയായിരുന്നു അത്. കാരണം, ഒരാള്‍ മരിച്ച് 25 വര്‍ഷത്തിന് ശേഷം അയാളെ അനുസ്മരിക്കുന്ന പരിപാടിയില്‍ എല്ലാ തിരക്കും മാറ്റിവെച്ച് വരിക എന്ന് പറഞ്ഞാല്‍ അയാളോട് എത്രമാത്രം ആത്മബന്ധമുള്ളതുകൊണ്ടാണ്. സോമേട്ടന്‍ അവരോട് പുലര്‍ത്തിയ ബന്ധം കാരണമാണ് ഇതെല്ലാം. അല്ലാതെ വേറെ ഒന്നുമല്ല,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker about MG Soman and Kamal Haasan