പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച് പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് രണ്‍ജി പണിക്കര്‍. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് അദ്ദേഹം. നടന്‍, സംവിധായകന്‍, ചലച്ചിത്ര നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് രണ്‍ജി പണിക്കര്‍.
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് രണ്‍ജി പണിക്കര്‍. മമ്മൂട്ടിയുടെ ഒരു കാലിന് മറ്റേ കാലിനെക്കാള്‍ നീളം കുറവാണെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. ആദ്യകാലത്ത് അദ്ദേഹത്തെ ആ ഒരു കാര്യം വല്ലാതെ വിഷമിപ്പിച്ചിരുന്നെന്നും പിന്നീട് അതിനെ അദ്ദേഹം അക്‌സപ്റ്റ് ചെയ്‌തെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ആ ഒരു കാര്യത്തെ മമ്മൂട്ടി വളരെ മനോഹരമായി ഉപയോഗിച്ച സിനിമയാണ് അമരമെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. ആ സിനിമയില്‍ കുട്ടിയെയും തോളിലിട്ട് കടല്‍തീരത്തുകൂടെ മമ്മൂട്ടി നടക്കുന്ന സീന്‍ കണ്ട് അത്ഭുതപ്പെട്ടെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിന്റെ റിഥം അദ്ദേഹം നടക്കുന്ന രീതിയിലൂടെ പ്രേക്ഷകര്‍ക്ക് മനസിലാകാന്‍ സാധിക്കുമെനന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ഒരാള്‍ക്ക് തന്റെ ശരീരത്തിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവുക എന്നത് വലിയൊരു കാര്യമാണെന്നും അത് മമ്മൂട്ടി നല്ല രീതിയില്‍ ഉപയോഗിച്ചെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് നടന്മാര്‍ക്ക് മമ്മൂട്ടി നല്‍കുന്ന മാതൃകയാണതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. പുതിയ ചിത്രമായ പടക്കുതിരയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയുടെ ഒരു കാലിന് മറ്റേ കാലിനെക്കാള്‍ നീളം കുറവാണ്. കരിയറിന്റെ തുടക്കത്തില്‍ ഈയൊരു കാര്യം മമ്മൂക്കയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അക്‌സപ്റ്റ് ചെയ്തു. അതിനെ വളരെ മനോഹരമായി ഉപയോഗിച്ച സിനിമകളിലൊന്നാണ് അമരം. ആ സിനിമയില്‍ മമ്മൂക്ക കുട്ടിയെ തോളിലിട്ട് കടല്‍തീരത്തുകൂടി നടക്കുന്ന ഒരു ഷോട്ടുണ്ട്.
ആ നടത്തത്തില്‍ അദ്ദേഹം കൊണ്ടുവരുന്ന ഒരു റിഥമുണ്ട്. ആ ക്യാരക്ടറിന്റെ ഇമോഷന്‍ ആ ഒരൊറ്റ ഷോട്ടിലൂടെ വ്യക്തമാക്കാന്‍ കഴിഞ്ഞു. ഒരാള്‍ക്ക് തന്റെ ശരീരത്തിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവുക എന്നത് വലിയൊരു കാര്യമാണ്. അത് മമ്മൂട്ടി നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അദ്ദേഹം നല്‍കുന്ന മാതൃകയാണ്,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.
Content Highlight: Renji Panicker about Mammooty’s acting in Amaram movie