ഡസ്റ്ററിനെക്കാള്‍ കുറഞ്ഞ വിലയില്‍ എസ്.യു.വിയുമായി ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റിനോള്‍ട്ട് വരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഈ വാഹനത്തിന്റെ ടെസ്റ്റിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ ഇത് ഇന്ത്യയിലെത്തുമെന്നാണറിയുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഒരു സബ്-ഡസ്റ്റര്‍ പുറത്തിറയ്ക്കാനുള്ള ജോലികളിലാണ് റിനോള്‍ട്ടെന്ന് ഫ്രഞ്ച് മാഗസീനായ ഓട്ടോ പ്ലസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ യൂറോപ്പിലും ഈ എസ്.യു.വി പുറത്തിറക്കാന്‍ റിനോള്‍ട്ടിന് പദ്ധതിയുണ്ട്.
റിനോള്‍ട്ടിന്റെ സാന്‍ഡ്രോ സ്‌റ്റെപ്പ് വേയുമായും കാപ്റ്ററുമായും സാമ്യമുള്ളതാണ് പുതിയ എസ്.യു.വിയുടെ ഡിസൈന്‍ എന്നാണ് റിപ്പോര്‍ട്ട്. മുന്‍ഭാഗം സാന്‍ഡ്രോ സ്റ്റെപ്പ് വേയില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടിട്ടുള്ളതാണ്. പിന്‍ഭാഗം കാപ്റ്ററിന് സമാനമായിരിക്കും.
എഞ്ചിന്റെ കാര്യം പറയുകയാണെങ്കില്‍ 1.2ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ കെ9കെ ഡീസലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ എഞ്ചിന് 1300സിസിയ്ക്ക് താഴെയോ 1300സിസിയോ കപ്പാസിറ്റിയുണ്ടാവും.