| Thursday, 20th June 2019, 6:13 pm

മള്‍ട്ടി സീറ്ററാണോ വേണ്ടത്? റെനോ അവതരിപ്പിക്കുന്നു ട്രൈബര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ റെനോള്‍ട്ട് ട്രൈബര്‍ ഇന്ത്യന്‍ അനാവരണം ചെയ്തു. വ്യത്യസ്ഥമായ മള്‍ട്ടി സീറ്റര്‍ പ്രത്യേകതകളുമായാണ് വാഹനം എത്തിയിരിക്കുന്നത്. CMF-A പ്ലാറ്റ്ഫോമില്‍ തന്നെയാണ് ട്രൈബറും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡാറ്റ്സണ്‍ GO+, മാരുതിയുടെ 7 സീറ്റുള്ള മാരുതി സുസുക്കിയ്ക്കും വലിയ വെല്ലുവിളിയാണ് ട്രൈബര്‍.

ഇതിന്റഎ മൂന്നാം നിര സീറ്റിംഗ് ആണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോകുന്ന പ്രധാന ഘടകം. പരമ്പരാഗത B-സെഗ്മെന്റ് ഹാച്ചുകളില്‍ നിന്ന് വ്യത്യസ്ഥമായി 20 ശതമാനം വിലക്കുറവില്‍ ലഭ്യമാകും എന്നതാണ പ്രധാന ഓഫര്‍. 7 മുതല്‍ 9 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

റെനോയുടെ ഇന്ത്യന്‍ വിപണി 2022ല്‍ ഇരട്ടിയാക്കുക എന്നതാണ് കമ്പനി ലക്ഷ്യമെന്ന് സിഇഒ വ്യക്തമാക്കി. ഈ ലക്ഷ്യമാണ് ട്രൈബറിലൂടെ ഉദ്ദേശിക്കുന്നത്.

പ്രത്യേകതകള്‍

ക്വിഡ് നിരയില്‍ നിര്‍ത്താന്‍ സാധിക്കുന്നതാണ് ട്രൈബര്‍. വളരെ പൊക്കമുള്ള എസ് യു വിയോട്‌ സമാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സാധാണ റെനോള്‍ട്ട് മോഡലുകളില്‍ കാണാറുള്ളതു പോലെ കൃത്യം V ആകൃതിയിലല്ല ക്രോം ഗ്രില്‍. കിടിലന്‍ ലുക്കിലാണ് വാഹനത്തിന്റെ എക്സ്റ്റീരിയര്‍. ഫോക്സ് സ്‌കിഡ് പ്ലേറ്റുകളോട് കൂടിയ അലോയ് വീലുകളാണുള്ളത്.

നീളം – 3990 എംഎം
വീതി – 1739 എംഎം
ഉയരം – 1643 എംഎം
വീല്‍ ബേസ് – 2636 എംഎം
കെര്‍ബ് ഭാരം – 947 കിലോ

4 എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് ലിമിറ്റ് അലെര്‍ട്ട്, എല്ലാ നിരയിലെ സീറ്റിലും 3 പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്സ് കാമറ എന്നിവയാണ് പ്രധാന സുരക്ഷാ സംവിധാനങ്ങള്‍.

ഉള്‍വശത്ത്, മൂന്നാം നിര സീറ്റില്ലാതെ 625 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റി, രണ്ടാം നിര സീറ്റുകള്‍ സ്ലൈഡിംഗ് ആയതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. മൂന്നാം നിര സീറ്റുകള്‍ വേര്‍പെടുത്താവുന്നവയാണ്. അതിനാല്‍ 5 പേരടങ്ങുന്ന യാത്രയില്‍ കൂടുതല്‍ സ്ഥല സൗകര്യം ലഭ്യമാകും. 5+2 സീറ്റിംഗ് അറജ്മെന്റാണ് സാധാരണ ഉള്ളത്.

6 സീറ്റ് കോണ്‍ഫിഗറേഷനില്‍ ബൂട്ട് കപ്പാസിറ്റി 320 ലിറ്ററാണ്. 7 സീറ്റില്‍ ഇത് 84 ആകും.

സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി, ഓട്ടോ ലോക്ക്, 8 ഇഞ്ച് ടച്ച് സ്‌ക്രീന് ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍, USB, ബ്ലൂടൂത്ത്, HVAC യൂണിറ്റ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.

എഞ്ചിന്‍ പ്രത്യേകതകള്‍

ഡ്യുവല്‍ VVT സിസ്റ്റത്തോട് കൂടിയ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ (71 bhp അറ്റ് 6250 rpm, 96 Nm അറ്റ് 3500 rpm). മോട്ടറിനൊപ്പം 5 സ്പീഡ് മാനുവല്‍, ATM ഓപ്ഷനുകള്‍.

ഈ വര്‍ഷം അവസാനത്തോടെ ട്രൈബര്‍ വിപണനത്തിന് എത്തും.

We use cookies to give you the best possible experience. Learn more