ചെന്നൈ: പ്രമുഖ വാഹന നിര്‍മാതാക്കളായ റിനോള്‍ട്ട് തങ്ങളുടെ പ്രോമുഖ മോഡലുകളായ എസ്.യു.വി ഡസ്റ്റര്‍ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നു. ഇംഗ്ലണ്ടിലേക്കായിരിക്കും കമ്പനിയുടെ ആദ്യ കയറ്റുമതി. []
നിലവില്‍ മഹീന്ദ്രയും ടാറ്റയുമാണ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇത് കൂടാതെ ഹ്യൂണ്ടായ്, മാരുതി എന്നിവയും ചെറിയ രീതിയില്‍ കയറ്റുമതി വിപണിയിലുണ്ട്.
മറ്റിടങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയാലും കമ്പനിയുടെ പ്രഥമ പരിഗണന ഇന്ത്യന്‍ മാര്‍ക്കറ്റ് തന്നെയായിരിക്കുമെന്ന് കമ്പനി പറഞ്ഞു.
റെനോള്‍ട്ട് ഡസ്റ്ററിന് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ച സ്വീകാര്യതയാണ് ഡസ്റ്ററിനെ തന്നെ കയറ്റുമതി ചെയ്യുന്നതിനായി തിരഞ്ഞെടുക്കാന്‍ കാരണം. റൈറ്റ് ഹാന്‍ഡ് ഓപ്ഷനോടുകൂടിയാവും ഡസ്റ്ററിന്റെ നിര്‍മാണം നടക്കുക.
ദക്ഷിണാഫ്രിക്ക, ഉത്തരാഫ്രിക്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഘട്ടം ഘട്ടമായി കയറ്റുമതി വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.