| Saturday, 8th September 2012, 2:34 pm

റിനോള്‍ട്ട് സ്‌കാല ഇന്ത്യന്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ റിനോള്‍ട്ടിന്റെ പുതിയ മോഡല്‍ സ്‌കാല വെള്ളിയാഴ്ച്ച വിപണിയിലെത്തി. പെട്രോള്‍, ഡീസല്‍ മോഡലുകളിലിറങ്ങുന്ന സ്‌കാലയ്ക്ക് 6.99 ലക്ഷം മുതല്‍ 9.57 ലക്ഷം വരെയാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

സ്‌കാലയുടെ അരങ്ങേറ്റത്തോടെ റിനോള്‍ട്ടിന്റെ അഞ്ചാമത്തെ കാറാണ് ഈ സീസണില്‍ വിപണിയിലെത്തുന്നത്.[]

ചെറിയ കാര്‍ ശ്രേണിയില്‍പെടുന്ന പള്‍സ്, പ്രീമിയം സെഡാന്‍ മോഡലായ ഫ്‌ളുവന്‍സ്, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡല്‍ കോളിയോസ്, ഡസ്റ്റര്‍ എന്നിവയാണ് ഇതിന് മുമ്പ് വിപണിയിലെത്തിയ മറ്റ് കാറുകള്‍.

1.5 ലിറ്ററാണ് സ്‌കാലയുടെ പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ കപ്പാസിറ്റി. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമിതിനുണ്ട്.

30,000 മുതല്‍ 35,000 യൂണിറ്റ് വില്‍പനയാണ് ഈ വര്‍ഷം നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more