| Wednesday, 26th May 2021, 11:57 am

കൊവിഡില്‍ സുരക്ഷിത തൊഴില്‍ സാഹചര്യമില്ലെങ്കില്‍ സമരമെന്ന് ജീവനക്കാര്‍; റെനോള്‍ട്ടും നിസാനും ചെന്നൈയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോള്‍ട്ടും ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍ മോട്ടോഴ്‌സും ചെന്നൈയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷ ഉറപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം ചെയ്യുമെന്ന് അറിയിച്ചതോടെയാണ് ലോക്ഡൗണ്‍ കഴിയുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി കമ്പനികള്‍ അറിയിച്ചത്.

മേയ് 26 മുതല്‍ 30 വരെയാണ് കമ്പനികള്‍ അടച്ചിടുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ജോലി ചെയ്യുന്നിടത്ത് ആവശ്യമായ സാമൂഹിക അകലവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ചെന്നൈയിലെ കൊവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാനായാല്‍ ഉടന്‍ അറിയിക്കാമെന്നും റെനോള്‍ട്ട്-നിസാന്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ജീവനക്കാരെ അറിയിച്ചു.

നേരത്തെ മറ്റൊരു വാഹനനിര്‍മാണ കമ്പനിയായ ഹ്യുണ്ടായിയും മേയ് 30 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Renault, Nissan halt production at TN plant after workers protest

We use cookies to give you the best possible experience. Learn more