മാരുതിയുടെ ആള്‍ട്ടോയ്‌ക്കെതിരെ മത്സരിക്കാന്‍ 3 ലക്ഷം രൂപയുടെ കുഞ്ഞന്‍കാറുമായി റിനോ വരുന്നു
Big Buy
മാരുതിയുടെ ആള്‍ട്ടോയ്‌ക്കെതിരെ മത്സരിക്കാന്‍ 3 ലക്ഷം രൂപയുടെ കുഞ്ഞന്‍കാറുമായി റിനോ വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2015, 9:08 am

renaultറിനോ ഇന്ത്യയുടെ കുഞ്ഞന്‍ കാര്‍ ക്വിഡ് ഔദ്യോഗികമായി പുറത്തിറക്കി സെപ്റ്റംബര്‍-നവംബര്‍ മാസത്തിലാണ് വില്പന ആരംഭിക്കുക. മൂന്നു ലക്ഷം രൂപയാണ് വില. മാരുതി സുസുക്കി ആള്‍ട്ടോ 800, ഹ്യൂണ്ടായി ഇയോണ്‍ എന്നീ കാറുകളുമായാണ് ക്വിഡ് മത്സരിക്കേണ്ടി വരിക.

നിസാന്‍-റിനോ കൂട്ടുകെട്ടിലാണ് ഈ കുഞ്ഞന്‍ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 800 സി.സി, 3-സിലിണ്ടര്‍, പെട്രോള്‍ എഞ്ചിനും നിര്‍മ്മിച്ചിരിക്കുന്നത് ഈ കൂട്ടുകെട്ടില്‍ തന്നെയാണ്. മൈലേജിന്റെ കാര്യത്തില്‍ ക്വിഡ് ഏവരുടേയും മനം കവരുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഈ കാറിന്റെ ഇന്ധന ക്ഷമത എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

റിനോയുടെ ചെന്നൈയിലുള്ള പ്ലാന്റ് ഇന്ത്യയിലെയും അയല്‍രാജ്യങ്ങളിലെയും ആവശ്യക്കാരെ തൃപ്തിപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കു പുറത്തും ഒരേസമയം ഈ കാര്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

പ്രധാന സവിശേഷതകള്‍:

ഓപ്ഷണല്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്
നാവിഗേഷന്‍ സിസ്റ്റം
800 സിസി, 3 സിലിണ്ടര്‍, പെട്രോള്‍ എഞ്ചിന്‍
ക്രോസ്സോവറിനു സമാനമായ ഡിസൈന്‍
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.