ബുക്കിങ്ങില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച് റിനോള്‍ട്ട് ക്വിഡ്. ലോഞ്ച് ചെയ്ത് അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ 50000 ബുക്കിങ്ങാണ് ക്വിഡ് നേടിയിരിക്കുന്നത്. ദല്‍ഹിയിലെ എക്‌സ് ഷോറൂം വില 2.56 ലക്ഷമാണ്. ടോപ് ആന്റ് വേരിയന്റ് ആര്‍.എക്‌സ്.ടിയുടെ വില 3.58 ലക്ഷം രൂപയും.
3000 കോടി രൂപയോളം ചിലവിട്ടാണ് ക്വിഡ് ഹാച്ച്ബാക്ക് വികസിപ്പിച്ചെടുത്തത്. 800 സിസി ശേഷിയുള്ള ഒരു പെട്രോള്‍ എഞ്ചിനാണ് ക്വിഡിലുള്ളത്.
മാരുതി ആള്‍ട്ടോ 800, ഹ്യുണ്ടായ് ഇയോണ്‍, ഷെവര്‍ലേ ബീറ്റ് എന്നിവരാണ് ക്വിഡിന്റെ പ്രധാന എതിരാളികള്‍. വാഹനത്തിന്റെ 98 ശതമാനവും ഇന്ത്യയിലാണ് നിര്‍മിച്ചിരിക്കുന്നത്.
ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍സൈഡ് എയര്‍ബാഗ് എന്നിവയാണ് കാറിന്റെ പ്രധാനപ്രത്യേകതകള്‍. ഇതോടൊപ്പം തന്നെ മറ്റ് പ്രധാനസുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും,.
റിനോള്‍ട്ട് ഡസ്റ്ററിന്റെ ചെറുരൂപമായ ക്വിഡിന് തികച്ചും എസ്.യു. വി ലുക്ക് തന്നെയാണ് ഉള്ളത്. റിനോള്‍ട്ട് ലോഗോ ആലേഖനം ചെയ്ത ദൃഡതയുള്ള ഫ്രണ്ട് ഗ്രില്ലും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ബോഡിയില്‍ ഫെന്‍ഡര്‍ ക്ലാഡില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഡിഗേറ്ററുകളും ക്വിഡിനെ അതിമനോഹരമാക്കുന്നു.
25.17 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പ്രദാനം ചെയ്യുന്നത്.