മഴക്കാലം പ്രമാണിച്ച് വാഹന ഉടമകള്‍ക്കായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പ്രത്യേക സര്‍വീസ് ക്യാംപ് സംഘടിപ്പിക്കുന്നു. വിശദമായ പരിശോധനയിലൂടെ മഴക്കാലത്തും വാഹനങ്ങളുടെ മികച്ച പ്രകടനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ “മണ്‍സൂണ്‍ ക്യാംമ്പ് “15 മുതല്‍ 21 വരെയാണു നടക്കുക.
ക്യാമ്പിലെത്തുന്ന വാഹന ഉടമകള്‍ക്ക് ആകര്‍ഷക ഇളവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. റെനോ ക്വിഡിന്റെ എ.സി ഫില്‍റ്റര്‍ വിലയില്‍ 50 ശതമാനവും വൈപ്പര്‍ ബ്ലേഡ്, ബ്രേക്ക് ഘടകങ്ങള്‍ എന്നിവയ്ക്ക് 20 ശതമാനവും വിലക്കിഴിവ് അനുവദിക്കും. മൂല്യവര്‍ധിത സേവന നിരക്കില്‍ 15% ആണ് ഇളവ്.
കൂടാതെ അക്‌സസറി വിലയിലും ലേബര്‍ ചാര്‍ജിലുമൊക്കെ ഈ ഇളവ് ലഭ്യമാണ്. റോഡ് സൈഡ് അസിസ്റ്റന്‍സും എക്സ്റ്റന്റഡ് വാറന്റിയും ചേരുന്ന റെനോ സെക്വര്‍ നിരക്കില്‍ 10% ഇളവാണ് അനുവദിക്കുക. ക്വിഡ് പോലുള്ള പുതുമോഡലുകളുടെ അവതരണവും വിപണന ശൃംഖല വിപുലീകരണവുമൊക്കെ ചേര്‍ന്ന് ഇന്ത്യയില്‍ കമ്പനിയുടെ വളര്‍ച്ച അടുത്ത ഘട്ടത്തിലെത്തിച്ചിട്ടുണ്ടെന്നാണ് റെനോ ഇന്ത്യയുടെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ കമ്പനി ഉല്‍പന്നങ്ങളും സേവനങ്ങളും ഉപയോക്താക്കളുടെ തൊട്ടടുത്ത് എത്തിക്കുന്നതിനാണ് പുതിയ ശ്രമം. നിലവില്‍ ഇന്ത്യയില്‍ 210 വില്‍പ്പന പോയിന്റുകളുള്ളത് വര്‍ഷാവസാനത്തോടെ 270 ആക്കുമെന്നും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്.