റെനോയുടെ ആദ്യ ഇലക്ട്രോണിക് കാര്‍ ക്വിഡ് ഈ മാസമെത്തും
Auto News
റെനോയുടെ ആദ്യ ഇലക്ട്രോണിക് കാര്‍ ക്വിഡ് ഈ മാസമെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 8:39 pm

 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ആദ്യ ഇലക്ട്രിക് കാറായ ക്വിഡ് ഇലക്ട്രിക് ഈമാസം 16 ന് അവതരിപ്പിക്കും. ഷാങ്ഹായി മോട്ടോര്‍ ഷോയിലാണ് ഈ വാഹനം പുറത്തിറക്കുന്നത്. ആദ്യഘട്ടത്തില്‍ ചൈനയിലായിരിക്കും ഈ വാഹനം വില്‍പ്പനയ്‌ക്കെത്തുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ബ്രസീല്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കും എത്തും.

2018 പാരീസ് ഓട്ടോഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക് K-ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്.
ഇലക്ട്രിക് ക്വിഡില്‍ അലോയി വീലുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും പിന്‍ഭാഗത്ത് മാറ്റം വരുത്തുന്നുണ്ട്.

ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവല്‍ ചാര്‍ജിങ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്.വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ ക്വിഡ് ഇലക്ട്രിക്കിന്റെ സവിശേഷതകളാണ്.
ഇതിന് റെഗുലര്‍ ക്വിഡുമായി രൂപത്തില്‍ സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.