തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പുറത്താക്കിയ അമ്മയുടെ നിലപാടില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് നടി രമ്യാ നമ്പീശന്‍.
അമ്മയുടെ മുന്‍ നിലപാടില്‍ അതൃപ്തി ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ നിലപാടില്‍ തൃപ്തിയുണ്ടെന്നും താരം പറഞ്ഞു. സ്ത്രീകളെ ആരും ചൂഷണം ചെയ്യുന്നില്ല എന്ന് ശ്രീനിവാസന്‍ പറഞ്ഞത് തെറ്റാണ് സ്ത്രീകള്‍ ഇപ്പോഴും ചൂഷണത്തിന് വിധേയരാകുന്നുണ്ട്.
ഇത് മലയാള സിനിമയില്‍ മാറ്റത്തിന്റെ തുടക്കമാണ്. സ്ത്രീകള്‍ക്ക് പൊതുയിടത്ത് സമാധമായി ജോലി ചെയ്യാനും സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനും ഉള്ള സാഹചര്യം ഇനിയെങ്കിലും ഉണ്ടാകണമെന്നും രമ്യാ നമ്പീശന്‍ പ്രതികരിച്ചു.
Dont Miss ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി; ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് അമ്മ
അതേസമയം ദിലീപിനെതിരായ നടപടിയെ അമ്മയില്‍ ആരും എതിര്‍ത്തില്ലെന്ന് നടന്‍ പൃഥ്വിരാജ് പ്രതികരിച്ചു. സിനിമയില്‍ ഇനിയും ക്രിമിനലുകളുണ്ടോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ലെന്നും താരം പറഞ്ഞു.
അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ദിലിപിനെ ഒഴിവാക്കിയിരുന്നു. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നു ദിലീപിനെ നേരത്തെ പുറത്താക്കിയിരുന്നു. ഇന്നു ചേര്‍ന്ന പ്രത്യേക യോഗമാണ് ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.
ഇതുകൂടാതെ, ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു ദിലീപിനെ പുറത്താക്കിയതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രഥ്വിരാജ്, ഇടവേള ബാബു, രമ്യ നമ്പീശ്യന്‍, കലാഭവന്‍ ഷാജോണ്‍ തുങ്ങിയവര്‍ അമ്മയുടെ നിര്‍ണായക യോഗത്തില്‍ പങ്കെടുത്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17ല്‍ ഏഴു പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് അവശ്യമാണ് യുവതാരങ്ങളില്‍ നിന്നുയര്‍ന്നത് ആസിഫ് അലി ഈ ആവശ്യം യോഗത്തില്‍ ഉന്നയിച്ചിരുന്നു. ചില കാര്യങ്ങള്‍ തനിക്കു ഉന്നയിക്കാനുണ്ടെന്നും അത് ഞാന്‍ യോഗത്തില്‍ പറയുമെന്നും പ്രഥ്വിരാജ് വ്യക്തമാക്കി. ചര്‍ച്ച ചെയ്തു തീരുമാനമായില്ലെങ്കില്‍ അപ്പോള്‍ മാധ്യമങ്ങളോടു വന്ന് പറയാമെന്നും പ്രിഥ്വിരാജ് പ്രതികരിച്ചിരുന്നു.