| Tuesday, 16th May 2017, 2:18 pm

എന്റെ മുഖം സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പൂരി എറിഞ്ഞിരുന്നു: അനുഭവം പങ്കുവെച്ച് രമ്യാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് ബാഹുബലിയിലെ ശിവകാമിയുടെ വേഷം തിയേറ്ററിലെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ കയ്യടിച്ചാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ തന്റെ മുഖം സ്‌ക്രീനില്‍ കാണിച്ച സമയത്ത് ചെരുപ്പൂരി ആളുകള്‍ സ്‌ക്രീനിന് എറിഞ്ഞ സമയമുണ്ടായിരുന്നെന്ന് പറയുകയാണ് നടി രമ്യാകൃഷ്ണന്‍.

തമിഴ് ചിത്രമായ പടയപ്പയില്‍ രജനീകാന്തിന്റെ വില്ലത്തിയായ നീലാംബരി എന്ന കഥാപാത്രത്തെ കുറിച്ചാണ് രമ്യ പറയുന്നത്.


Dont Miss ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തിയ ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍ 


ഏറെ പേടിച്ചാണ് ഈ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ചത്. രജനീകാന്തിനൊപ്പം അഭിനയിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതായിരുന്നു ടെന്‍ഷന്‍ എന്ന് രമ്യ പറയുന്നു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയുമായിരുന്നു. കാരണം അവര്‍ ആരാധിക്കുന്ന വലിയ താരത്തെയാണ് ചിത്രത്തില്‍ രമ്യയുടെ കഥാപാത്രം പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്

ആ നാളുകളില്‍ എന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടിരുന്നു. പടയപ്പ റിലീസ് ചെയ്ത ശേഷം രമ്യയുടെ സഹോദരി സിനിമ കാണാന്‍ തിയറ്ററില്‍ പോയിരുന്നു. എന്റെ മുഖം വരുന്നതെ ആളുകള്‍ തിയറ്ററുകളില്‍ ചെരുപ്പൂരി എറിയുന്നതാണ് കാണാന്‍ കഴിഞ്ഞത്.

പടയപ്പ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് രമ്യ കൃഷ്ണന്‍ പറഞ്ഞു. ആളുകള്‍ തന്നെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയെന്നും അപ്പോഴാണ് പകുതി ആശ്വാസമായതെന്നും രമ്യ പറയുന്നു.

തന്റെ സിനിമാകരിയറില്‍ ഏറ്റവുംമികച്ച അഞ്ചുവേഷങ്ങളില്‍ ഒന്നാം സ്ഥാനം കൊടുക്കുക ശിവഗാമിക്കാണെന്നും രമ്യ പറഞ്ഞു. നീലാംബരിയും ശിവഗാമിയും ഒപ്പത്തിനൊപ്പം നില്‍ക്കുമെങ്കിലും കൂടുതല്‍ ഇഷ്ടം ശിവഗാമിയോടാണെന്നും രമ്യ പറയുന്നു.

We use cookies to give you the best possible experience. Learn more