ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യാ ഹരിദാസ് എം.പി.
സാധാരണ രീതിയില്‍ പ്ലക്കാര്‍ഡ് പിടിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ അവര്‍ പ്ലക്കാര്‍ഡും ബാനറുകളും പറ്റില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റിയെ വിടുകയായിരുന്നു.
സഭയ്ക്കകത്ത് പ്രതിഷേധിക്കുക എന്നത് എല്ലാവരുടേയും അവകാശമാണ്. സെക്യൂരിറ്റിക്കാര്‍ വന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും നടന്നു. ഹൈബിയേയും പ്രതാപന്‍ എം.പിയേയും അവര്‍ വലിയ രീതിയില്‍ പിടിച്ച് തള്ളുകയായിരുന്നു. അവര്‍ക്കൊപ്പം നിന്ന ഞങ്ങളെയും മര്‍ദ്ദിച്ചു.
സ്വാഭാവികമായും സമാധാനപരമായാണ് ഞങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ബാനറുയര്‍ത്തിക്കൊണ്ട് പ്രതിഷേധിക്കുമ്പോള്‍ സ്പീക്കറുടെ ചെയറില്‍ നിന്ന് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അത് കാലങ്ങളായി നടക്കുന്നതാണ്. മുന്‍കാലങ്ങളിലും പ്രകടനമുണ്ടായിരുന്നു.
എന്നാല്‍ പ്രതിഷേധിക്കുന്ന എം.പിമാരുടെ കയ്യിലുള്ള ബാനര്‍ മാറ്റണം. പ്ലക്കാര്‍ഡുകള്‍ മാറ്റണം എന്ന് പറഞ്ഞ് സെക്യൂരിറ്റിക്കാരെ പറഞ്ഞയക്കുന്നത് വേദനകരായ സംഭവമായിപ്പോയി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അവരുടെ കൈയിലുള്ള ബാനറുകള്‍ പിടിച്ചുവാങ്ങുമ്പോള്‍ ഞാനും മറ്റ് വനിതാ എം.പിമാരും അവിടെ ഉണ്ടെന്ന് ചിന്തിക്കാതെ സെക്യൂരിറ്റിക്കാര്‍ ഞങ്ങളെ കൈകാര്യം ചെയ്ത രീതി വേദനയുണ്ടാക്കി.
ആദ്യമായി പാര്‍മെന്റിനകത്തേക്ക് കയറി വന്നവരാണ് ഞങ്ങള്‍. പാര്‍ലമെന്റിനകത്താണ് പ്രതിഷേധം രേഖപ്പെടുത്തേണ്ടതാണ്. ജനാധിപത്യം സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെ കൊന്നുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ ധാര്‍മികപരമായ ഉത്തരവാദിത്വവും. അത് നിറവേറ്റുന്നതിനും പോരാടാനും ഞങ്ങള്‍ ഉണ്ടാകും.
ഈ രീതിയിലാണ് ഇപ്പോള്‍ രാജ്യം പോകുന്നത്. സുപ്രീം കോടതി പോലും ആരേയോ ഭയക്കുന്നു. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രതിഷേധിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നിന്ന് പ്രതിഷേധത്തിന് മുന്നിലുണ്ടാകും.
സ്ത്രീയെന്ന പരിഗണന ലഭിക്കാത്ത രീതിയില്‍ നടത്തിയ കയ്യേറ്റത്തില്‍ വലിയ വിഷമം തോന്നി. ജനപ്രതിനിധികളെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്.
ഞങ്ങളുടെ പോരാട്ടം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതി വേണ്ടിയുള്ളതാണ്. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന രീതിയില്‍ പാര്‍ലമെന്റ് എം.പിമാരുടെ അവകാശം സംരക്ഷിക്കുന്നതിനായും മുന്നോട്ടുപോകും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ