| Friday, 15th May 2020, 7:27 pm

മറ്റൊരു കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലും രമ്യ ഹരിദാസ് എം.പി; കെ.ബാബുവും ക്വാറന്റീനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മുതലമടയില്‍ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലും രമ്യാ ഹരിദാസ് എം.പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നെന്മാറ എം.എല്‍.എ കെ ബാബുവും പട്ടികയില്‍ ഉണ്ട്. രോഗി സന്ദര്‍ശനം നടത്തിയ മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇരുവരും എത്തിയിരുന്നതിനെത്തുടര്‍ന്നാണ് ഇത്.

വാളയാറില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയെത്തുടര്‍ന്ന് രമ്യാ ഹരിദാസ് നിലവില്‍ ക്വാറന്റീനിലാണ്. ഇതിന് പിന്നാലെയാണ് മുതലമട സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലും എം.പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട്.

മുതലമട സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കെ ബാബുവിനോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. ഈ രോഗി മെയ് 7,9,11 തീയതികളില്‍ മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കായി എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more