| Friday, 20th October 2017, 7:07 pm

വിജയ് ചിത്രത്തിനെതിരെ കേന്ദ്ര മന്ത്രിയും; ജി.എസ്.ടിയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കണമെന്ന് പൊന്‍ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: റിലീസ് ചെയ്തു രണ്ടു ദിവസം പിന്നിടുമ്പോഴേക്ക് വിജയ് ചിത്രം മെര്‍സല്‍ വാര്‍ത്തകളില്‍ നിറയുന്നത് ബി.ജെ.പിയുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്. സാധരണ വിജയ് ചിത്രങ്ങള്‍ക്ക് കിട്ടാവുന്ന പ്രചരണത്തിനപ്പുറത്തേക്കാണ് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ മെര്‍സലിനെക്കൊണ്ടെത്തിച്ചത്.


Also Read: ഇരുപത് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളെക്കാള്‍ പള്ളികളും മോസ്‌കുകളുമാണ് നിര്‍മ്മിച്ചത് പിന്നെ എങ്ങിനെയാണ് ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രി കെട്ടാന്‍ പറഞ്ഞത്; വിജയ്‌യുടെ മെരസലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി.ജെ.പി


സിനിമയില്‍ ജി.എസ്.ടിയും, ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം ചിത്രത്തിലെ നായകന്‍ വിജയിയുടെ കഥാപാത്രം വിമര്‍ശിക്കുന്നുമുണ്ട് ഇതാണ് ബി.ജെ.പി ചിത്രത്തിനെതിരെ തിരിയാന്‍ കാരണമായത്. തമിഴ്‌നാട്ടിലെ വിവിധ നേതാക്കളുടെ പ്രതികരണത്തിനു പുറമെ കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണനും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ ജി.എസ്.ടിക്കെതിരെ നടത്തുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നാണ് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. “ചിത്രത്തിന്റെ നിര്‍മാതാവ് ജി.എസ്.ടിക്കെതിരായ നുണപ്രചരണങ്ങള്‍ പിന്‍വലിക്കേണ്ടതുണ്ട്.” പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞതായി ദേശീയ മാധ്യമമായ “ദ ഹിന്ദു” റിപ്പോര്‍ട്ട ചെയ്യുന്നു.

ചിത്രത്തിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരങ്ങള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കരുതെന്നും കേന്ദ്ര മന്ത്രി പറയുന്നു. നേരത്തെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് സിനിമയിലെ ഇത്തരം പ്രസ്താവനയ്ക്ക് കാരണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എച്ച്.രാജ അഭിപ്രായപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.


Dont Miss: ‘മുഖ്യമന്ത്രിക്കെന്ത് ഹെല്‍മറ്റ്’; ദീപാവലി ആഘോഷത്തില്‍ ഹെല്‍മറ്റില്ലാതെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ബൈക്ക് യാത്ര; ന്യായീകരണവുമായി ബി.ജെ.പി


തമിഴ്‌നാട് ബി.ജെ.പി നേതൃത്വം ഒന്നാകെ സിനിമയ്ക്കെതിരെ രംഗത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജി.എസ്.ടിയെക്കുറിച്ച് മെര്‍സലില്‍ തെറ്റായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ തമിലിസൈ സൗന്ദര്‍രാജന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more