ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളുടെ മതേതരത്വം മുഖം കാത്തുരക്ഷിക്കുന്നതിനായി സര്‍വകലാശാലകളുടെ പേരില്‍ നിന്നു മതങ്ങളുടെ പേരുകള്‍ എടുത്ത് കളയാന്‍ യു.ജി.സിയുടെ നിര്‍ദേശം. “അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി”യില്‍ നിന്ന് മുസ് ലിം എന്ന വാക്കും “ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി”യില്‍ നിന്ന് “ഹിന്ദു” എന്ന വാക്കും നീക്കം ചെയ്യാനാണ് യു.ജി.സിയുടെ നിര്‍ദേശം.
Also Read: കാര്‍ഡ് ബോര്‍ഡില്‍ സൈനികരുടെ മൃതദേഹം; പിഴവ് സമ്മതിച്ച് ഖേദ പ്രകടനവുമായി സൈന്യം
രാജ്യത്തെ പത്ത് കേന്ദ്ര സര്‍വകലാശാലകളുടെ നടത്തിപ്പുമായി ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതിയുടെതാണ് നിര്‍ദേശം. അഞ്ച് സമിതികളെയായിരുന്നു യൂണിവേഴ്‌സിറ്റികളുടെ വിവിവിധ പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ചിരുന്നത്.
പോണ്ടിച്ചേരി, അലഹബാദ്, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു, ത്രിപുര, ഹരിസിങ് ഗൂര്‍ കേന്ദ്രസര്‍വകലാശാലകളിലും മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം എന്നിവിടങ്ങളിലാണ് സമിതികള്‍ പരിശോധന നടത്തിയത്.
ഇതില്‍ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുടെയും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെയും പരിശോധന ചുമതലയുണ്ടായിരുന്ന സമിതിയാണ് പേര് മാറ്റണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അലിഗഡ് സര്‍വകലാശാലയുടെ ചുമതലയുള്ള സമിതി ബി.എച്ച്.യുവിനെക്കുറിച്ച് പഠിച്ചില്ലെങ്കിലും അവരുടെ റിപ്പോര്‍ട്ടില്‍ ഈ യൂണിവേഴ്‌സിറ്റിയുടെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു.
എന്നാല്‍ അക്കാദമിക് സൗകര്യങ്ങളെക്കുറിച്ചും ഗവേഷണം, സാമ്പത്തികം തുടങ്ങിയ മേഖലകളെക്കുറിച്ചും മാത്രമേ ഈ സമിതികള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ചുമതലയുണ്ടായിരുന്നുള്ളു. എ.എം.യുവിനെ അലിഗഡ് യൂണിവേഴ്‌സിറ്റിയെന്നോ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനായ സര്‍ സയ്യ്ദ് അഹമ്മദ് ഖാന്റെയോ പേരു നല്‍കണമെന്നാണ് സമിതി പറയുന്നത്.