Kerala Local Body Election 2020
രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യു.ഡി.എഫ് തോറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 16, 06:20 am
Wednesday, 16th December 2020, 11:50 am

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍.ഡി.എഫ് ജയിച്ചു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണിത്.

ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. 13 വാര്‍ഡുകളില്‍ എല്‍.ഡിഎഫ് വിജയിച്ചു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യു.ഡി.എഫ്) ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരാജയപ്പെട്ടിരിക്കുന്നത്.

കടുത്ത മത്സരം നടന്ന ഇരവുകാട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സൗമ്യ രാജന്‍ വിജയിച്ചു. എല്‍.ഡി.എഫ് -13, യുഡിഎഫ്-0 , എന്‍.ഡി.എ – 1, എസ്.ഡി.പി.ഐ -1 എന്നിങ്ങനെയാണ് നിലവിലെ തെരഞ്ഞെടുപ്പ് ഫലം.

കായംകുളം ,ഹരിപ്പാട് , ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും എല്‍.ഡി.എഫ് മുന്നേറുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ