| Wednesday, 30th January 2019, 12:56 pm

രാഹുലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ 'വെട്ടി' ചെന്നിത്തല; പ്രതിഷേധത്തിന് പിന്നാലെ ചിത്രം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ശാരീരികമായ വെല്ലുവിളികള്‍ അതിജീവിച്ച് തുടര്‍ പഠനത്തിന് ശ്രമിക്കുന്ന അസിം എന്ന പന്ത്രണ്ടുകാരനൊപ്പം രാഹുല്‍ നില്‍ക്കുന്ന ചിത്രമായിരുന്നു രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയ ചിത്രത്തില്‍ രമേശ് ചെന്നിത്തലയും രാഹുലും അസീമുമായിരുന്നു ഉണ്ടായിരുന്നത്.

“”പഠനം തുടരാന്‍ ആഗ്രഹവുമായി എത്തിയ അസീമിനെ രാഹുല്‍ ഗാന്ധി നിരാശനാക്കിയില്ല”” എന്ന അടിക്കുറിപ്പോടെയായിരുന്നു രമേശ് ചെന്നിത്തല ഫോട്ടോ ഷെയര്‍ ചെയ്തത്.


രാജ്‌നാഥ് സിങ്ങും മമതാ ബാനര്‍ജിയും തമ്മില്‍ വാക്കേറ്റം ; സംഭവം അമിത് ഷായുടെ റാലിക്ക് പിന്നാലെ നടന്ന ആക്രമണത്തിന്റെ പേരില്‍


എന്നാല്‍ ഇതേ ചിത്രം ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയാണ് രമേശ് ചെന്നിത്തല ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന കാര്യം പ്രവര്‍ത്തകര്‍ക്ക് മനസിലായത്.

ഇതോടെ പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തി. “ഫോട്ടോയില്‍ നിന്ന് ഒരു പക്ഷെ ഇദ്ദേഹത്തെ ക്രോപ് ചെയ്തു വെട്ടിക്കളയാന്‍ സാധിക്കും. പക്ഷേ ജനമനസ്സുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം..” ,എന്നുപറഞ്ഞായിരുന്നു പലരും എത്തിയത്.

“”ഒഴിവാക്കാനാവില്ല സാര്‍ Ocയെ അങ്ങനെ ഒഴിവാക്കി നിര്‍ത്താന്‍ ആവില്ല””എന്ന് ചിലര്‍ കമന്റിട്ടും. ഇത്തരത്തില്‍ കമന്റുകള്‍ നിറഞ്ഞതോടെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ഫോട്ടോ ചെന്നിത്തലയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടു.

എട്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം തന്റെ തുടര്‍ പഠനത്തിന് സ്‌കൂള്‍ വേണമെന്ന ആവശ്യവുമായാണ് കോഴിക്കോട് വെളിമണ്ണ സ്വദേശിയായ അസീം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തേക്കിറങ്ങവെയാണ് അവിടെ കാത്തുനിന്ന അസീമും കുടുംബവും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

പിതാവ് സയിദുമായി എത്തിയ ആസിമിനോട് പൊതുപ്രവര്‍ത്തകന്‍ ആകണം എന്ന് രാഹുല്‍ഗാന്ധി ഉപദേശിച്ചു.അതോടൊപ്പം കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പോസിറ്റീവ് ചിന്താഗതി കൈവിടരുതെന്നും പോരാട്ടം തുടരണമെന്നും ഓര്‍മിപ്പിച്ചാണ് രാഹുല്‍ മടങ്ങിയത്.

We use cookies to give you the best possible experience. Learn more