കമ്പ്യൂട്ടറുകളുടേയും മൊബൈല്‍ ഫോണുകളുടേയും ലോകത്തെ തിരുത്തിക്കുറിച്ച ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീന് ജോബ്‌സ് ശാസ്ത്രലോകത്ത് നിന്നും മണ്‍മറിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. 2011 ഒക്ടോബര്‍ 5നാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. []
ബാല്യകാല സുഹൃത്തായ സ്റ്റീവ് വോസ്‌നിയാക്ക്, മൈക്ക് മെര്‍ക്കുല എന്നിവര്‍ക്കൊപ്പം 1976ല്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച “ആപ്പിള്‍” 2011 ആയപ്പോള്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വളര്‍ന്നു. 1985ല്‍ അധികാര വടംവലിയെത്തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പുറത്തായി. ഇക്കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്സ്റ്റും പിക്‌സാറും സ്ഥാപിച്ചു.
1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ആപ്പിളില്‍ തിരിച്ചെത്തി. തുര്‍ന്നുള്ള വര്‍ഷങ്ങള്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ കാലമായിരുന്നു. ഐപോഡും ഐപാഡും ഐഫോണും പുറത്തിറങ്ങിയതും ഐട്യൂണ്‍ സംഗീതത്തെ മാറ്റിമറിച്ചതും ഇക്കാലത്താണ്.
“സ്റ്റാര്‍വാര്‍സ്” സംവിധായകന്‍ ജോര്‍ജ് ലൂക്കാസിന്റെ പക്കല്‍നിന്ന് വാങ്ങിയ “ഗ്രാഫിക്‌സ് ഗ്രൂപ്പി”ന്റെ പേരുമാറ്റിയുണ്ടാക്കിയ പിക്‌സാറിനെ പിന്നീട് 2005ല്‍ വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുത്തു. അങ്ങനെ ജോബ്‌സ് വാള്‍ട്ട് ഡിസ്‌നിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി.
കൂട്ടുകാര്‍ക്കൊപ്പം വീടിന്റെ ഗാരേജില്‍ ആപ്പിള്‍ കമ്പനി തുടങ്ങുമ്പോള്‍ സ്റ്റീവിന് ഇരുപത് വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന് 29 വയസ്സുള്ളപ്പോഴാണ് ആപ്പിളില്‍നിന്ന് മകിന്‍േറാഷ് പുറത്തുവന്നത്. റീഡിലെ കാലിഗ്രാഫി പഠനം മകിന്‍േറാഷിന്റെ രൂപകല്‍പ്പനാസമയത്ത് തന്നെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സ്റ്റീവ് മരിക്കുമ്പോള്‍ 35,000 കോടി ഡോളറാണ് ആപ്പിളിന്റെ വിപണിമൂല്യം. അദ്ദേഹത്തിന്റെ സ്വന്തം ആസ്തി 70 ലക്ഷം ഡോളറെന്നാണ് ഫോബ്‌സിന്റെ കണക്ക്. അമേരിക്കയിലെ സമ്പന്നരില്‍ 42ാം സ്ഥാനമായിരുന്നു സ്റ്റീവ് ജോബ്‌സിന്. ലോകത്തിലെ ഏറ്റവും മികച്ച സി.ഇ. ഒയായി ഗൂഗിള്‍ ഈ വര്‍ഷം അദ്ദേഹത്തെ തിരഞ്ഞെടുത്തു.
ഏഴ് വര്‍ഷമായി പാന്‍ക്രിയാസ് രോഗബാധിതനായിരുന്ന സ്റ്റീവ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 2011 ആഗസ്ത് 24ന് ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം രാജിവെച്ചു. എങ്കിലും മരിക്കും വരെ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹത്തിന് തന്നെയായിരുന്നു.