ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമ വാര്‍ഷിക ദിനത്തില്‍ പിതാവിനൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി.
‘നിങ്ങളോട് ദയ കാണിക്കാത്തവരോട് ദയ കാണിക്കാന്‍, ജീവിതം എത്രത്തോളം അന്യായമാണെന്ന് നിങ്ങള്‍ സങ്കല്‍പ്പിച്ചാലും ജീവന്‍ ന്യായമാണെന്ന് അറിയാന്‍, ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് പേടിപ്പിക്കുന്നതായാലും മുന്നോട്ട് നടക്കാന്‍, ശക്തമായ ഒരു ഹൃദയത്തെ പരിപോഷിപ്പിക്കാന്‍ എത്ര ദുഃഖങ്ങളുണ്ടെങ്കിലും അതില്‍ സ്‌നേഹം നിറയ്ക്കാന്‍… ഇവയാണ് എന്റെ അച്ഛന്റെ ജീവിതത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പിതാവിനെ അനുസ്മരിച്ചു. ‘ അദ്ദേഹം ഒരു അത്ഭുതകരനായ ഒരു അച്ഛനായിരുന്നു. കരുണയുള്ളവനും ദയയുള്ളവനും. എനിക്കദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം വിസ്മയകരമായ ഓര്‍മ്മകളില്‍ എന്റെ ഹൃദയത്തില്‍ ജീവിക്കും,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക