| Saturday, 7th July 2018, 3:42 pm

ബ്രോയിലര്‍ ചിക്കന്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭക്ഷണമാണ് ചിക്കന്‍. എന്നാല്‍ ഇപ്പോള്‍ നാടന്‍ ചിക്കന്റെ അഭാവത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ബ്രോയിലര്‍ ചിക്കന്‍ ഷോപ്പുകളെയാകും ആശ്രയിക്കുന്നത്.

രുചികരമാണ് എന്നതുകൊണ്ട് കുഞ്ഞുങ്ങളടക്കം ബ്രോയിലര്‍ ചിക്കന്റെ ആരാധകരാണ്. എന്നാല്‍ ബ്രോയിലര്‍ ചിക്കനിലെ ചില ഘടകങ്ങള്‍ ശരീരത്തിന് ഹാനികരമാണ്. ഇനി ചിക്കന്‍ വാങ്ങുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യത്തിന് നല്ലത് എപ്പോഴും മൃദുത്വമുള്ള ചിക്കന്‍ ആണ്. അസ്ഥികള്‍ ഒടിയുന്ന വിധത്തിലായിരിക്കും അത് കാണപ്പെടുന്നത്. അത്തരത്തിലുള്ള ചിക്കന്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.


ALSO READ: ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങള്‍


ഗന്ധത്തിന് എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ആ ചിക്കന്‍ വാങ്ങരുത്.

ചിക്കന്‍ എപ്പോഴും വൃത്തിയുള്ള വെള്ളത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. ഉപ്പോ, മഞ്ഞളോ ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകുക.

മാംസം ഉറപ്പില്ലാത്തതും വലിയുന്നതുമാണെന്ന് കണ്ടാല്‍ പാകം ചെയ്യരുത്.

ചിക്കന് ചുവപ്പുനിറമോ മറ്റോ കാണുന്നുണ്ടെങ്കില്‍ രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ട്. അത്തരത്തിലുള്ള ചിക്കന്‍ വാങ്ങാതിരിക്കുക.


ALSO READ: ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ ഈ രീതികള്‍ പിന്തുടര്‍ന്നാല്‍ മതി


വറുത്ത ചിക്കന്‍ വീണ്ടും വറുക്കുമ്പോള്‍ അതിലെ മാംസം കരിയാം. അപ്പോഴുണ്ടാകുന്ന രാസവസ്തുക്കള്‍ കാന്‍സറിന് കാരണമാകാം.

പാചകം ചെയ്ത ചിക്കനില്‍ പിങ്ക് നിറം കണ്ടാല്‍ അത് വേണ്ടത്ര വെന്തിട്ടില്ലെന്ന് മനസ്സിലാക്കാം.
അടപ്പുള്ള ഫുഡ് ഗ്രേസ് പാത്രങ്ങളില്‍ വേണം ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍.

We use cookies to give you the best possible experience. Learn more