രാമര്‍ പിള്ളയടക്കം അഞ്ച് പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ആറായിരം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ആര്‍. വേണുദേവി, എസ്. ചിന്നസ്വാമി, ആര്‍. രാജശേഖരന്‍, എസ്.കെ ഭരത് എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
ചെന്നൈ: ഏറെ ചര്‍ച്ച വിഷയമായ പച്ചില പെട്രോള്‍ തട്ടിപ്പില്‍ രാമര്‍ പിള്ളയ്ക്ക് മൂന്നു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. ചെന്നൈ എഗ്മോര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണു പച്ചില പെട്രോള്‍ എന്ന ആശയം തട്ടിപ്പായിരുന്നെന്നും രാമര്‍പിള്ള കബളിപ്പിക്കുകയായിരുന്നെന്നും കണ്ടെത്തി ശിക്ഷ വിധിച്ചത്.
രാമര്‍ പിള്ളയടക്കം അഞ്ച് പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ആറായിരം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ആര്‍. വേണുദേവി, എസ്. ചിന്നസ്വാമി, ആര്‍. രാജശേഖരന്‍, എസ്.കെ ഭരത് എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. 1996 ല്‍ ആണ് വിരുദുനഗര്‍ ജില്ലയിലെ രാജപാളയം സ്വദേശിയായ രാമര്‍ പിള്ള പച്ചിലയില്‍നിന്നു പെട്രോള്‍ ഉണ്ടാക്കാമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
പെട്രോള്‍ ക്ഷാമത്തിനു പരിഹാരമായി പച്ചിലയില്‍നിന്നുല്‍പാദിപ്പിക്കുന്ന ലായനി വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കാമെന്നായിരുന്നു അവകാശവാദം. പലരില്‍നിന്നായി പച്ചിലപെട്രോളിന്റെ പേരില്‍ രാമര്‍പിള്ളയും കൂട്ടാളികളും 2.27 കോടി രൂപ തട്ടിയതായും കോടതി കണ്ടെത്തി.
ചില പ്രത്യേക പച്ചിലകള്‍ പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി തിളപ്പിക്കുമ്പോള്‍ പെട്രോളിന്റെ ഗുണമുള്ള ദ്രാവകം ഉല്‍പ്പാദിപ്പിക്കാമെന്നായിരുന്നു രാമറിന്റെ വാദം. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിക്കും ശാസ്ത്രജ്ഞര്‍ക്കും മുന്നിലും പെട്രോള്‍ ഉല്‍പാദന വിദ്യ രാമര്‍ വിശദീകരിച്ചിരുന്നു. രാമര്‍ ബയോ ഫ്യുവെല്‍ എന്ന പേരിലാണ് ഈ ദ്രാവകം രാമര്‍ വിറ്റിരുന്നത്. താന്‍ ഉല്‍പ്പാദിപ്പിച്ച പെട്രോള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നതായും രാമര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ സി.ബി.ഐ ഈ അവകാശം തെറ്റാണെന്നു കണ്ടെത്തിയിരുന്നു. രാമര്‍ പിള്ളയും ചില എണ്ണക്കമ്പനി ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് തട്ടിപ്പു പെട്രോള്‍ എന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
പെട്രോളിയം ഉപോല്‍പന്നങ്ങളായ ബെന്‍സീന്‍, ടൊളുവിന്‍ എന്നിവ ഉപയോഗിച്ച് നിയമവിരുദ്ധമായ രീതിയില്‍ നിര്‍മ്മിച്ച ദ്രാവകമാണ് പച്ചില പെട്രോള്‍ എന്നപേരില്‍ രാമര്‍ വില്‍പന നടത്തിയിരുന്നെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. രാമറിന്റെ ചെന്നൈയിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡിനു ശേഷമാണു സി.ബി.ഐ തട്ടിപ്പു കണ്ടെത്തിയത്. 2010ല്‍ വേളാര്‍ ബയോ ഹൈഡ്രോ കാര്‍ബണ്ഡ ഫ്യുവെല്‍ എന്ന പേരില്‍ ബയോ ഇന്ധനം വികസിപ്പിച്ചതായും രാമര്‍ അവകാശപ്പെട്ടിരുന്നു.
കണ്ടുപിടിത്തം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, ഐ.ഐ.ടിയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെയും സി.ബി.ഐ ഉദ്യോഗസ്ഥരുടെയും മുന്നില്‍ പരീക്ഷണം വിജയകരമായി നടത്താന്‍ സാധിക്കാതെ ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു.
പിന്നീട് 2014ല്‍ താന്‍ കണ്ടെത്തിയത് പെട്രോളല്ലെന്നും ജൈവ ഇന്ധനമാണെന്നും ഡെന്മാര്‍ക്കിലെയും സിംഗപ്പൂരിലേയും ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടിയ ഇതിനെ വീണ്ടും വിപണിയില്‍ ഇറക്കാന്‍ ശ്രമിക്കുമെന്നും രാമര്‍ പിള്ള അവകാശപ്പെട്ടിരുന്നു.