| Tuesday, 10th April 2018, 12:50 pm

ക്രമരഹിതമായ ആര്‍ത്തവം പ്രശ്‌നമാകുന്നുണ്ടോ? ആര്‍ത്തവം ക്രമമാക്കാന്‍ ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആര്‍ത്തവദിനങ്ങള്‍. വേദനയും മാനസിക പിരിമുറുക്കവും ഈ സമയങ്ങളില്‍ സാധാരണമാണ്.

ആര്‍ത്തവദിനങ്ങളിലെ വേദന സഹിക്കാന്‍ പറ്റാതാകുമ്പോള്‍ പലരും വേദനസംഹാരികളില്‍ അഭയം തേടാറുണ്ട്. ഇത്തരത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്നുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണ്.

ആര്‍ത്തവവേദനപോലെ തന്നെ സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് ക്രമരഹിതമായ ആര്‍ത്തവം. എല്ലാ മാസവും കൃത്യമായി ആര്‍ത്തവം ഉണ്ടാകാത്തത് ആര്‍ത്തവദിനങ്ങളിലെ വേദന അസഹ്യമാകാന്‍ പലപ്പോഴും കാരണമാകാറുണ്ട്.


ALSO READ: നിങ്ങളുടെ കുടുംബത്തില്‍ ക്യാന്‍സര്‍ രോഗികള്‍ ഉണ്ടോ? പാരമ്പര്യമായി എത്തുന്ന ക്യാന്‍സറിനെ തടയാന്‍ ഈ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയെന്ന് പഠനങ്ങള്‍


മാസങ്ങള്‍ കഴിഞ്ഞ് ആര്‍ത്തവുണ്ടാകുക, അമിത രക്തസ്രാവം ഉണ്ടാകുക എന്നിവ ആര്‍ത്തവം ക്രമരഹിതമായി വരുന്നതിന്റെ അനന്തരഫലമാണ്. എന്നാല്‍ ഇത് കൃത്യമാക്കാന്‍ ഇനി പറയുന്നവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

ആപ്പിള്‍ സൈഡര്‍ വിനഗിര്‍

രക്തത്തിലെ ഇന്‍സുലിന്റെയും പഞ്ചസാരയുടെയും അളവ് കൃത്യമായ രീതിയിലല്ലെങ്കില്‍ ആര്‍ത്തവം കൃത്യമായി നടക്കില്ല. ഇതിന് ആപ്പിള്‍ സൈഡര്‍ വിനഗിര്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ ആപ്പിള്‍ വിനഗിര്‍ ഉപയോഗിക്കുന്നത് ആര്‍ത്തവപ്രശ്‌നത്തെ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

അയമോദകം ജ്യൂസ്

കാര്യമായി രുചിയില്ലെങ്കിലും ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന പദാര്‍ഥമാണ് അയമോദകം. അയമോദകം കൊണ്ടുള്ള ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ക്രമരഹിതമായ ആര്‍ത്തവത്തെ കൃത്യമായ രീതിയിലാക്കാന്‍ സാഹായിക്കുന്നു.


MUST READ: സ്ത്രീകളിലെ വെള്ളപോക്കിനെ പേടിക്കേണ്ടതില്ല; ഈ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയെന്ന് വിദഗ്ദ്ധര്‍


പഴം- പച്ചക്കറി ജ്യൂസ്

ആര്‍ത്തവം ക്രമമായി നടക്കാത്തതിന്റെ ഏറ്റവും പ്രധാനപ്രശ്‌നം ശരീരത്തില്‍ കൃത്യമായ പോഷകം ഇല്ല എന്നതാണ്. അതിനായി പോഷകാംശമുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവത്തെ ക്രമപ്പെടുത്തുന്നു. ക്യാരറ്റ്, മുന്തിരി ജ്യൂസുകള്‍ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഉത്തമമാണ്.

Latest Stories

We use cookies to give you the best possible experience. Learn more