| Saturday, 17th March 2018, 2:30 pm

മുഖക്കുരു ഒരു പ്രശ്‌നമായിത്തുടങ്ങിയോ? ഇനി മുഖക്കുരു മാറാന്‍ ഈ പത്ത് കാര്യങ്ങള്‍ ശീലമാക്കിയാല്‍ മതി...

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള്‍ പരീക്ഷിക്കാറുണ്ട്.

പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരുകുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. എന്നാല്‍ ഇനി വെറുതേ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സമയം കളയേണ്ട. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു പാടെ ഇല്ലാതാക്കാവുന്നതാണ്.

ഇനി പറയുന്ന പത്ത് ടിപ്‌സ് സ്ഥിരമാക്കിയാല്‍ മുഖക്കുരുവില്‍ നി്ന്ന രക്ഷനേടാവുന്നതാണ്.

1. മുഖത്തെ അമിത എണ്ണമയം ഒഴിവാക്കാനായി ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകുക.

2. മുഖക്കുരുവിന് താരന്‍ ഒരു കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
3. നല്ല ചൂടുള്ള സമയത്ത് വ്യായാമം ചെയ്യുമ്പോള്‍ മുഖത്ത് അടിഞ്ഞുകൂടുന്ന വിയര്‍പ്പ് വൃത്തിയായി തുടച്ചുമാറ്റുക.

4. മുഷിഞ്ഞ വസ്ത്രങ്ങള്‍ വീണ്ടും ധരിക്കാതിരിക്കുക. ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍ പരമാവധി വൃത്തിയായി സൂക്ഷിക്കുക.

5. വെള്ളം ധാരാളം കുടിക്കുക.

6. ഭക്ഷണത്തില്‍ ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക.

7. കല്ലുപ്പ് ചൂടുവെള്ളത്തില്‍ അലിയിച്ച ശേഷം മുഖത്തേക്ക് സ്പ്രേ ചെയ്യുന്നത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

8. മുഖത്തെ മുഖക്കുരു പൊട്ടിച്ചുകളയാതിരിക്കുക. ഇത് പിന്നീട് മുഖത്തെ പാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകും.

9. വൃത്തിയല്ലാത്ത കൈകള്‍ കൊണ്ട് മുഖത്തും മുഖക്കുരുവുള്ള ഭാഗങ്ങളിലും തൊടുന്ന ശീലം ഒഴിവാക്കുക.

10. മുഖം കഴുകാനായി തെരഞ്ഞെടുക്കുന്ന ലോഷനുകള്‍ എണ്ണമയമുള്ളതല്ലെന്ന് ഉറപ്പാക്കുക.

We use cookies to give you the best possible experience. Learn more