ബെംഗളൂര്‍: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുമ്പോള്‍ ബെംഗളൂരുവില്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍. ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് പിടികൂടി.
ബെംഗളൂര്‍ സെന്‍ട്രല്‍ ക്രൈ ബ്രാഞ്ച് സ്പെഷ്യല്‍ ടീം ഇതുസംബന്ധിച്ച് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ 2 പേര്‍ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്സാണ്. ഇവര്‍ 11,000 രൂപക്കാണ് ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍പ്പന നടത്തുന്നത്. മരുന്ന് വില്‍പ്പനയിലൂടെ നേടിയ പണവും പൊലീസ് കണ്ടെടുത്തു.
കര്‍ണാടകയില്‍ മരുന്ന് ക്ഷാമം രൂക്ഷമായി തുടരുമ്പോഴാണ് ക്ഷാമം മുതലെടുത്തുള്ള കരിഞ്ചന്ത.
പിടിച്ചെടുത്ത വ്യാജ മരുന്നില്‍ റെംഡിസിവിര്‍ നിര്‍മ്മിക്കുന്ന പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകള്‍ അടങ്ങിയ നിരവധി കുപ്പികള്‍ ഉള്‍പ്പെടും.
വ്യാജ മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. രോഗികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് കുത്തിവെയ്പ്പ് നല്‍കുന്നതിന് റെംഡിസിവിന് ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ റെംഡെസിവിറിന് വലിയ ഡിമാന്‍ഡാണ്. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക