തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വൈര്യമെന്ന് പോലീസ്. രാജേഷിന്റെ കൊലപാതകം സിപിഎം- ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാനച്ചക്കുന്നം കോളനി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് രാജേഷിനെ വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘര്‍ഷത്തില്‍ രാജേഷ് ബിജെപിയെ സഹായിച്ചിരുന്നതായും മുഖ്യപ്രതിയായ മണിക്കുട്ടനും രാജേഷും തമ്മില്‍ വിരോധമുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും കൊലപാതകത്തിന് കാരണമായതായും പ്രതികള്‍ 11 പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: മുഖ്യമന്ത്രിയെ സമന്‍ ചെയ്ത ഗവര്‍ണറുടെ പഴയൊരു വിധിയില്‍ ഇങ്ങനെ കാണാം
നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായിരുന്നു.കരിമ്പുകോണം സ്വദേശി സിബിയാണ് അറസ്റ്റിലായത്. മംഗലാപുരം സ്വദേശിയായ രതീഷിനേയും പൊലീസ് ഇന്ന് പിടികൂടിയിരുന്നു.
ഇതോടെ കേസില്‍ മൊത്തം പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാട്ടാക്കട പുലിപ്പാറയില്‍ വച്ചാണ് പ്രധാന പ്രതികളെ ഇന്നലെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു.
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെട്ടു.ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.