ലോക്ക്ഡൗണില്‍ നിന്ന് പിന്നോട്ടില്ല; ജൂണ്‍ 30 വരെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കില്ലെന്ന് ഒഡീഷ
India
ലോക്ക്ഡൗണില്‍ നിന്ന് പിന്നോട്ടില്ല; ജൂണ്‍ 30 വരെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കില്ലെന്ന് ഒഡീഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 1:37 pm

ഭുഭനേശ്വര്‍: ലോക്ക് ഡൗണില്‍ നിന്നും പിന്നോട്ട് പോകാതെ ഒഡീഷ. ജൂണ്‍ 30 വരെ ഷോപ്പിങ് മാളുകളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ആരാധനാലയങ്ങളും അടച്ചിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് 19 ലെ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2781 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1716 പേര്‍ക്കും രോഗം ഭേദമായി. ഇതില്‍ എട്ട് പേര്‍ മാത്രമാണ് മരണപ്പെട്ടത്.

ഇന്ത്യയില്‍ 2,46,628 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,19,293 പേര്‍ക്കാണ് ഇതില്‍ രോഗം ഭേദമായത്. കൊവിഡ് ബാധിച്ച് 6929 പേരാണ് ഇതുവരെ മരണമടഞ്ഞത്.

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോഴും രാജ്യത്ത് ലോക്ക്ഡൗണില്‍ വലിയ ഇളവുകളാണ് അനുവദിക്കുന്നത്. മാളുകളും ആരാധനാലയങ്ങളും ഹോട്ടലുകളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിക്കഴിഞ്ഞു. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തെ അണ്‍ലോക്ക് 1.0 എന്ന പേരിലാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ