അഹമ്മദാബാദ്: മത സ്വാതന്ത്ര്യ ബില്‍ ഭേദഗതികളോടെ ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന ആഭ്യന്ത്രമന്ത്രി പ്രദീപ് സിന്‍ഹ് ജഡേജ.
ഗുജറാത്തില്‍ ‘ലവ് ജിഹാദി’ന്റെ ഭീഷണി നിയന്ത്രിക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പേരുകള്‍ മാറ്റി ഹിന്ദു പെണ്‍കുട്ടികളെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും നിയമത്തിലൂടെ ശിക്ഷിക്കുമെന്നും ജഡേജ പറഞ്ഞു.
”വിധാന്‍ സഭയിലെ ഈ ബജറ്റ് സെഷനില്‍ ഭേദഗതി സഹിതം ഞങ്ങള്‍ ധര്‍മ്മ സ്വതന്ത്ര്യ(മതസ്വാതന്ത്ര്യ) ബില്‍ അവതരിപ്പിക്കും. തെറ്റിദ്ധരിപ്പിക്കല്‍, അനാവശ്യ സ്വാധീനം, ബലാല്‍ക്കാരം, വിവാഹം തുടങ്ങിയ ഏതെങ്കിലും വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം ബില്‍ വിലക്കുകയും ശിക്ഷ നല്‍കുകയും ചെയ്യുന്നു, ”ജഡേജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ലവ് ജിഹാദി’നെതിരെ കര്‍ശനമായ നിയമത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ഒരു ബില്‍ കൊണ്ടുവരുമെന്നും
കഴിഞ്ഞ മാസം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വഡോദരയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക