മുഖ്യമന്ത്രിയ്‌ക്കെതിരെ ജാതി അധിക്ഷേപം; സ്ത്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി നേതാവിന്റെ പരാതി
Sabarimala women entry
മുഖ്യമന്ത്രിയ്‌ക്കെതിരെ ജാതി അധിക്ഷേപം; സ്ത്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി നേതാവിന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 8:56 pm

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സമരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. പത്തനംതിട്ട എസ്.എന്‍.ഡി.പി മുന്‍ സെക്രട്ടറിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ALSO READ: സ്ത്രീകള്‍ പതിനെട്ടാം പടി കയറട്ടെ, ശബരിമല സമരം അനാവശ്യം: ദേശീയ വനിതാ കമ്മീഷന്‍

“ആ ചോ ***മോന്റെ മോന്തയടിച്ചു പറിക്കണം” എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് സ്ത്രീ നടത്തിയത്. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു.

ഈവാക്ക് ചേര്‍ത്താണ് മുഖ്യമന്ത്രിയെ സ്ത്രീ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ALSO READ: എട്ടുദശാബ്ദങ്ങള്‍ക്ക് മുമ്പ് കല്ലും മുള്ളും ചവിട്ടി കടന്നു പോന്ന നീണ്ടവഴി തിരിഞ്ഞു നടക്കുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആനന്ദ് എഴുതുന്നു

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് ഒരു വിഭാഗം വിശ്വാസികളെ മുന്‍നിര്‍ത്തി സവര്‍ണ്ണഹിന്ദുത്വ സംഘടനകള്‍ നടത്തുന്നത്.

WATCH THIS VIDEO: