ചെന്നൈ: ചെന്നൈ ഓപ്പണ്‍ ടെന്നിസില്‍ സെര്‍ബിയയുടെ യാങ്കോ ടിപ്‌സെരവിച്ച് ചാമ്പ്യനായി. ഫ്രഞ്ച് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് യാങ്കോ കിരീടമണിഞ്ഞത്. സ്‌കോര്‍: (3-6, 6-1,6-3).[]
ഡബിള്‍സില്‍ ബെനോയ്റ്റ് പെയ്ര്‍- സ്റ്റാനിസ്ലാസ് വാവൃങ്ക സഖ്യം ചാമ്പ്യന്‍മാരായി. ബെഗ്മാന്‍- എംറിച്ച് സഖ്യത്തെയാണ് പെയ്ര്‍- വാവൃങ്ക സഖ്യം ഫൈനലില്‍ പരാജയപ്പെടുത്തിയത്(6-2, 6-1).
ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള ടിപ്‌സെരവിച്ച് ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ആദ്യമായാണ് ടിപ്‌സെരവിച്ച് ചെന്നൈ ഓപ്പണ്‍ സിംഗിള്‍സ് ചാംപ്യനാകുന്നത്.
കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പായിരുന്നു ടിപ്‌സെരവിച്ച്. ലിയാന്‍ഡര്‍ പേസിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ഡബിള്‍സ് ചാമ്പ്യന്‍ കൂടിയായിരുന്നു ഇദ്ദേഹം. സമ്മാനത്തുകയായി 37 ലക്ഷം രൂപ ടിപ്‌സെരവിച്ചിനു ലഭിക്കും.
റണ്ണര്‍ അപ്പായ റോബര്‍ട്ടോ ബൗറ്റിസ്റ്റയ്ക്ക് 20 ലക്ഷം രൂപയും ലഭിക്കും.