80 കളില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ കോളത്തിലൂടെ റിലയന്‍സിന്റെ നിയമലംഘനങ്ങളെപ്പറ്റി ഇടതടവില്ലാതെ മാറി മാറി ജനതയെ ബോധവല്‍ക്കരിച്ചവരാണ് ഗുരുമൂര്‍ത്തിയും അരുണ്‍ഷൂറിയും. അതേ അരുണ്‍ഷൂറി മന്ത്രിയായി മാറിയപ്പോള്‍ റിലയന്‍സിനെ ന്യായികരിക്കാന്‍ ചില്ലറ പാടല്ല പെട്ടത്. ഗ്രാമത്തില്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ചെരുപ്പുകുത്തിയായി ഒരാളേ ഉള്ളൂ എന്നത് കൊണ്ടു മാത്രം അയാളെ കുത്തകയെന്ന് വിളിച്ച് അധിക്ഷേപിക്കരുതെന്നാണ് അരുണ്‍ഷൂറി പാര്‍ലമെന്റില്‍ പറഞ്ഞത്
2ജി സ്‌പെക്ട്രം കേസില്‍ ചോദ്യം ചെയ്യപ്പെട്ടതിന്റെ കെറുവില്‍, “വൈബ്രന്റ് ഗുജറാത്ത്” മേളയില്‍ പങ്കെടുത്തുകൊണ്ട് മോഡിയാണ എന്തുകൊണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ എന്ന് പരസ്യമായി വെട്ടിത്തുറന്നു പറഞ്ഞ ആദ്യ മുതലാളി അംബാനിയായിരുന്നല്ലോ. ആ അംബാനിയുടെ കമ്പനിയാണ് സര്‍ക്കാര്‍ മുതല്‍ മോഷ്ടിച്ചിരിക്കുന്നുവെന്ന് ആര്‍ബിട്രേറ്റര്‍ കണ്ടെത്തിയിരിക്കുന്നത്. കാത്തിരുന്ന് കാണാം.
|ഒപ്പീനിയന്‍: എ.കെ രമേശ് |
ആരാന്റെ പാടത്തെ വെള്ളം സ്വന്തം വയലിലേക്ക് വഴിതിരിച്ചു വിടുന്ന കര്‍ഷകനെപ്പോലെയാണ് റിലയന്‍സ് കമ്പനി,ഓ.എന്‍.ജി.സി.എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ എണ്ണ/പ്രകൃതിവാതകപ്പാടങ്ങള്‍ കുത്തിച്ചോര്‍ത്തുന്നതെന്ന് മാസങ്ങള്‍ക്ക് മുമ്പ് എഴുതിയപ്പോള്‍ അതു കടന്ന കൈയ്യായിപ്പോയി എന്ന് കുറ്റപ്പെടുത്തിയവര്‍ ഏറെയാണ്.
അങ്ങനെയങ്ങ് അധിക്ഷേപിക്കാമോ എന്നായിരുന്നു ചോദ്യം. റിലയന്‍സിനെപ്പോലൊരു വലിയ കമ്പനിയെ മോഷ്ടാവെന്ന് വിളിക്കാമോ എന്നുതന്നെ അതിന്റെ പൊരുള്‍. മോഷ്ടിച്ചങ്കിലേ, അതെനിക്ക് ചുട്ടു തിന്നാനാണല്ലോ എന്ന് അയ്യപ്പപ്പണിക്കര്‍. വെറുമൊരു മോഷ്ടാവായൊരാളെ എങ്ങനെയാണ് കള്ളന്‍ എന്നു വിളിക്കുക എന്നായിരുന്നു സംശയം.
സര്‍ക്കാറിനു മുമ്പാകെ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ കൊടുത്ത പരാതിയെന്തായിരുന്നുവെന്നോ? ഓ.എന്‍.ജി.സിക്കനുവദിച്ച എണ്ണപ്പാടത്തിനു തൊട്ടടുത്തായി റിലയന്‍സിന് പതിച്ചുകൊടുത്ത് 7645 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തുനിന്നുമാത്രമല്ല, തങ്ങളുടെ എണ്ണപ്പാടത്തുനിന്നുകൂടി അവര്‍ ഗ്യാസ് ഊറ്റിയെടുക്കുന്നു എന്നു തന്നെ.
തെരഞ്ഞെടുപ്പടുത്തു വരുന്ന കാലം. റിലയന്‍സ് ഉടമ അനില്‍ അംബാനിയെ 2.ജി സ്‌പെക്ട്രം കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് കാലമേറെയായില്ല. പാര്‍ലമെന്റ് പ്രക്ഷുബ്ധമാവുകയാണ്. 2.ജ,ി കല്‍ക്കരി, കല്‍മാഡി.. അങ്ങനെയങ്ങനെ… ഹൈഡ്രോകാര്‍ബണ്‍ സെക്രട്ടറിയെ സി.ബി.ഐ വെള്ളം കുടിപ്പിച്ചത് ആയിടെയാണ്.
റിലയന്‍സിനെ വഴിവിട്ട് സഹായിക്കുന്നതിനെതിരെ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ബി.ജെ.പി യാകട്ടെ ഏറെ ഒച്ചവെച്ചിരുന്നു. അംബാനിമാര്‍ തമ്മിലുള്ള കുടുംബവഴക്ക് തീര്‍ക്കാന്‍, മറ്റുപലതിനും നേരമില്ലാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയിരുന്നത് ഏറെ ചര്‍ച്ചാവിഷയമായതാണല്ലോ.
അതുകൊണ്ട് പഴയപോലെ വഴിവിട്ട് നിയമലംഘനത്തന് കൂട്ടുനില്‍ക്കുവാനാവില്ല. അതേ സമയം റിലയന്‍സിനെ പിണക്കാനുമാവില്ല. അങ്ങനെയാണ് മന്‍മോഹന്‍ സിങ്ങ് ഗവണ്‍മെന്റ് ഒരു വഴി കണ്ടെത്തുന്നത്. ഓ.എന്‍.ജി.സിക്ക് ഒരു നിര്‍ദ്ദേശം കൊടുത്തു. കേസിനും കൂട്ടത്തിനും പോവേണ്ട. പ്രകൃതിവാതകം കുത്തിച്ചോര്‍ത്തിയോ എന്ന് കണ്ടെത്താന്‍ ഒരു അന്താരാഷ്ട്ര ആര്‍ബിറ്റേറ്ററെ-എന്നു വെച്ചാല്‍ മദ്ധ്യസ്ഥന്‍-നിയോഗിക്കാം-ഉഭയകക്ഷി സമ്മതപ്രകാരം. ആര്‍ബിറ്റേറ്റര്‍ പറയട്ടെ, മോഷണം നടന്നുവോ എന്ന്! റിലയന്‍സിന് വാടകക്കെടുക്കാനാവാത്ത മദ്ധ്യസ്ഥനുണ്ടോ എന്ന് തന്നെയായിരിക്കണം മനസ്സിലിരിപ്പ്!
ഏത് അന്വേഷണ ഏജന്‍സിയേയും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു ഓ.എന്‍.ജി.സി മേലാളന്‍മാരെ റിലയന്‍സ് റാഞ്ചിക്കൊണ്ടിരുന്നത്. ഓ.എന്‍.ജി.സിയെതന്നെ പൊളിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയ പലരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും പിരിഞ്ഞ ഉടനെയോ അതിനെ തൊട്ടുമുമ്പായോ റിലയന്‍സിന്റെ ഉന്നത സ്ഥാനങ്ങളില്‍ കയറിപ്പറ്റുകയായിരുന്നു.
ആകെ കിട്ടിയ 7645 ച.കി.മീറ്ററില്‍ ഗ്യാസ് കണ്ടെത്തിക്കൊണ്ടിരിക്കുന്ന (ഡിസ്‌ക്കവറി ഏരിയ) ഭാഗമൊഴിച്ചുള്ള പ്രദേശത്തിന്റെ നാലിലൊന്ന് സര്‍ക്കാറിന് തിരിച്ചുകൊടുക്കണമെന്നാണ് റിലയന്‍സുമായുണ്ടാക്കിയ കരാര്‍. പക്ഷേ കിട്ടിയതത്രയും ഡിസ്‌കവറി ഏരിയ ആണെന്നായിരുന്നു റിലയന്‍സിന്റെ ന്യായം. ആ ന്യായം അന്യായമല്ല എന്നായി ഹൈഡ്രോകാര്‍ബണ്‍ ഡയറക്ടറേറ്റ്. ഡയറക്ടറേറ്റ് തലവനായിരുന്ന വി.കെ സിബല്‍ പച്ചക്കൊടി കാട്ടി. വീണ്ടും മറ്റൊരു കമ്മിറ്റിയും അന്വേഷണം നടത്തി. അതിന്റെ തലവന്‍ ഓയല്‍ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സുന്ദരേശന്‍. അതിനെയാണ് സി.എ.ജി നിര്‍ത്തിപ്പൊരിച്ചത്!
വെറുതെയല്ല സി.എ.ജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഏത് അന്വേഷണ ഏജന്‍സിയേയും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു ഓ.എന്‍.ജി.സി മേലാളന്‍മാരെ റിലയന്‍സ് റാഞ്ചിക്കൊണ്ടിരുന്നത്. ഓ.എന്‍.ജി.സിയെതന്നെ പൊളിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയ പലരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും പിരിഞ്ഞ ഉടനെയോ അതിനെ തൊട്ടുമുമ്പായോ റിലയന്‍സിന്റെ ഉന്നത സ്ഥാനങ്ങളില്‍ കയറിപ്പറ്റുകയായിരുന്നു.
ഓ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനീയര്‍ക്ക് സുഖകരമായി ചേക്കേറാനുള്ള ഇടമായിമാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1996 ല്‍ ഓ.എന്‍.ജി.സിയില്‍ നിന്ന് സബാറ്റിക്കല്‍ ലീവ്(ശമ്പളമില്ലാ അവധി) എടുത്ത ആളാണ് റിലയന്‍സിന്റെ പര്യവേഷണ ഓപ്പറേഷന്റെ ചുമതലക്കാരനായി ചുമതലയേറ്റ ഭൗമശാസ്ത്രജ്ഞന്‍. മുന്‍ ഊര്‍ജ്ജ സെക്രട്ടറി ഡി.വി. കപൂര്‍ റിലയന്‍സ് ബോര്‍ഡില്‍ ചേക്കേറി. 2000 ല്‍ ഐ.പി.സി.എല്‍ ചെയര്‍മാന്‍ ആന്റ് എം.ഡിയായിരുന്ന രാമനാഥന്‍ റിലയന്‍സ് പവറില്‍ താവളം കണ്ടെത്തി. അങ്ങനെയങ്ങനെ ചാട്ടം പിഴയ്ക്കാതെ നേരിട്ട് റിലയന്‍സിലെത്തിയവര്‍ ഏറെയാണ്.
അടുത്തപേജില്‍ തുടരുന്നു
അന്താരാഷ്ട്രത്തര്‍ക്കങ്ങളില്‍ ഇടപെട്ട് ശീലമുള്ള ഡിഗോല്യര്‍ ആന്റ് മക്‌നോട്ടന്‍ (ഡി & എം എന്ന് ചുരുക്കപ്പേര്) ആ മദ്ധ്യസ്ഥന്‍ എണ്ണപ്പാടങ്ങളും പ്രകൃതിവാതക ഉല്‍പ്പാദനകേന്ദ്രങ്ങളും പരിശോധിച്ച് കണ്ടെത്തിയ നിഗമനം ഈയ്യി ടെ റിപ്പോര്‍ട്ടാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നു. അതിവിശദമായ, 553 പേജുള്ള ഒരു വന്‍ റിപ്പോര്‍ട്ട്. അതു പറയുന്നത് 1112 കോടി 20 ലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ഓ.എന്‍.ജി.സി അധീന പ്രദേശത്തുനിന്നും റിലയന്‍സ് കുത്തിച്ചോര്‍ത്തിയിട്ടുണ്ട് എന്നാണ്.
ഇത്തരമൊരവസരത്തില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ മുതല്‍ ഒരു സ്വകാര്യ മുതലാളി മോഷ്ടിക്കുവെന്നറിഞ്ഞാല്‍ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതെന്താണോ, അതു മാത്രം അന്നത്തെ യു.പി.എ മന്ത്രി ചെയ്തില്ല. പകരം ഒരു മദ്ധ്യസ്ഥനെ വസ്തുതാന്വേഷണത്തിനായി നിയമിക്കാമെന്നായി. അത് ആരാവണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ മന്ത്രാലയം, ഓ.എന്‍.ജി.സി, റിലയന്‍സ് എന്നിവരുടെ പ്രതിനിധികളുടെ യോഗം ചേരാനായി ഒരു തിയ്യതി കണ്ടെത്തി അതിനുള്ള കാലതാമസവുമെടുത്താണ് ഉഭയകക്ഷി സമ്മതപ്രകാരം ഒരു സ്ഥാപനത്തിന് ചുമതലയേല്‍പ്പിക്കുന്നത്- അന്താരാഷ്ട്രത്തര്‍ക്കങ്ങളില്‍ ഇടപെട്ട് ശീലമുള്ള ഡിഗോല്യര്‍ ആന്റ് മക്‌നോട്ടന്‍ (ഡി & എം എന്ന് ചുരുക്കപ്പേര്) ആ മദ്ധ്യസ്ഥന്‍ എണ്ണപ്പാടങ്ങളും പ്രകൃതിവാതക ഉല്‍പ്പാദനകേന്ദ്രങ്ങളും പരിശോധിച്ച് കണ്ടെത്തിയ നിഗമനം ഈയ്യി ടെ റിപ്പോര്‍ട്ടാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നു. അതിവിശദമായ, 553 പേജുള്ള ഒരു വന്‍ റിപ്പോര്‍ട്ട്. അതു പറയുന്നത് 1112 കോടി 20 ലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ഓ.എന്‍.ജി.സി അധീന പ്രദേശത്തുനിന്നും റിലയന്‍സ് കുത്തിച്ചോര്‍ത്തിയിട്ടുണ്ട് എന്നാണ്.
ഈ റിപ്പോര്‍ട്ട് പുറത്തുവന്നതും, റിലയന്‍സിന്റെ ഓഹരി വില കുത്തനെ താഴ്ന്നു. 915 രൂപയുണ്ടായിരുന്നത് ഒറ്റ ദിവസം കൊണ്ട് 888.60 ആയി ഇടിഞ്ഞു. ഓ.എന്‍.ജി.സിക്ക് വേണ്ടി ഹാജരായ നിയമോപദേഷ്ടാവ് ദുഷ്യന്ത് ദാവെ പറയുന്നത് കമ്പനി 25000 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ്‍ ഓ.എന്‍.ജി.സി.യുടെ പെറ്റീഷനില്‍ മുമ്പത്തെ ഹൈഡ്രോകാര്‍ബണ്‍ ഡയറക്ടര്‍ ജനറലിന്റെ വഴിവിട്ട തീരുമാനങ്ങളും പരാമര്‍ശിക്കുന്നുണ്ടത്രെ! റിലയന്‍സിന് ബ്ലോക്കനുവദിക്കുമ്പോള്‍ പാലിക്കേണ്ടിയിരുന്ന ശ്രദ്ധ ഡയറക്ടറേറ്റും മന്ത്രാലയവും കാണിച്ചില്ല എന്നതാണ് പരാതി. ഓ.എന്‍.ജി.സി പാടത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ വെച്ച് ഗ്യാസ് ഊറ്റിയെടുക്കുക വഴി വന്‍കുത്തിച്ചോര്‍ത്തലാണ് നടന്നതെന്ന കാര്യമാണ് തെളിഞ്ഞത്.
ഗ്യാസ് ഊറ്റലിനെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ അത് തടയുന്നതിന് പകരം, പരാതി എന്തുകൊണ്ട് ഇത്രയും വൈകി എന്ന് ചോദിച്ച് കണ്ണുരുട്ടുകയായിരുന്നു മന്ത്രാലയം. തങ്ങള്‍ക്കനുവദിച്ചു കിട്ടിയ ബ്ലോക്കില്‍ നിന്ന് 2009 ല്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കാന്‍ റിലയന്‍സിന് കഴിഞ്ഞുവെങ്കിലും, ഓ.എന്‍.ജി.സി വര്‍ഷങ്ങള്‍ക്ക് പിറകിലായിരുന്നു. ഉല്‍പാദനം തുടങ്ങാനേ കഴിഞ്ഞിരുന്നില്ല. എങ്ങനെ കഴിയും? ഉന്നതോദ്യോഗസ്ഥരെയൊക്കെ റാഞ്ചിക്കൊണ്ടുപോവുകയായിരുന്നല്ലോ അംബാനിയുടെ കമ്പനി.
ഇതിന് മുമ്പ് ഇതിലും വലിയ തകര്‍ച്ച നേരിട്ട അനുഭവം റിലയന്‍സിനുണ്ട്. ജെയ്പാല്‍ റെഢ്ഢി പ്രെട്രോളിയം മന്ത്രിയായി ചാര്‍ജെടുത്ത ദിവസം അംബാനി കമ്പനിയുടെ ഓഹരി 16.8 ശതമാനമാണത്രെ ഇടിഞ്ഞത്! 2012 മാര്‍ച്ച് 18ന് ബിസിനസ് ടുഡേ എഴുതി : പി.എം.എസ് പ്രസാദ് കടന്നുവരുമ്പോള്‍, എല്ലാ വാതിലുകളും തുറന്നിടുവാന്‍ തുനിയും. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍സിന്റെ തലവന്‍ കാത്തിരിക്കേണ്ടി വന്നിട്ടേയില്ല ഇതുവരെ, എവിടെയും. പക്ഷേ ജയ്പാല്‍ റെഢ്ഢിയുടെ ഓഫീസില്‍ കാത്തു കെട്ടിക്കിടക്കേണ്ടി വന്നു അദ്ദേഹത്തിന്. കേന്ദ്രമന്ത്രിമാരെത്തന്നെ മാറ്റാന്‍ കെല്‍പ്പുള്ള റിലയന്‍സിന് ആ കാത്തിരിപ്പും ആ ഓഹരിത്തകര്‍ച്ചയും ഒരു വിഷയമേ ആയില്ല.
80 കളില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ കോളത്തിലൂടെ റിലയന്‍സിന്റെ നിയമലംഘനങ്ങളെപ്പറ്റി ഇടതടവില്ലാതെ മാറി മാറി ജനതയെ ബോധവല്‍ക്കരിച്ചവരാണ് ഗുരുമൂര്‍ത്തിയും അരുണ്‍ഷൂറിയും. അതേ അരുണ്‍ഷൂറി മന്ത്രിയായി മാറിയപ്പോള്‍ റിലയന്‍സിനെ ന്യായികരിക്കാന്‍ ചില്ലറ പാടല്ല പെട്ടത്. ഗ്രാമത്തില്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ചെരുപ്പുകുത്തിയായി ഒരാളേ ഉള്ളൂ എന്നത് കൊണ്ടു മാത്രം അയാളെ കുത്തകയെന്ന് വിളിച്ച് അധിക്ഷേപിക്കരുതെന്നാണ് അരുണ്‍ഷൂറി പാര്‍ലമെന്റില്‍ പറഞ്ഞത്. ഇങ്ങനെ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിപ്രായം തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റിലയന്‍സിനെ ഷെയര്‍മാര്‍ക്കറ്റിലെ തല്‍ക്കാല തിരിച്ചടികളേയും അതിജീവിക്കാനാവും-ചങ്ങാത്ത മുതലാളിത്തം കൊടി കുത്തി വാഴുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വിശേഷിച്ചും.
ഗ്യാസ് കുത്തിച്ചോര്‍ത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രതികരണങ്ങള്‍ നോക്കിയാല്‍ കാര്യം ബോധ്യപ്പെടും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 900 കോടി ക്യുബിക് മീറ്റര്‍ ഓ.എന്‍.ജി.സി ഗ്യാസ് തുരന്നെടുത്തു എന്ന് ഒരു പത്രം മാത്രം എഴുതി. ഗ്യാസ് “മൈഗ്രേറ്റ്” ചെയ്തു എന്നാണ് ഒരു പത്രത്തിന്റെ തലക്കെട്ട്! മറ്റൊന്ന് നാട്ടുകാരെ അറിയിച്ചത് ഓ.എന്‍.ജി.സി ഗ്യാസ് റിലയന്‍സിന്റെ പാടത്തേക്ക് രക്ഷപ്പെട്ടിരിക്കുന്നു എന്ന്. (ഗ്യാസ് എസ്‌കേപ്ഡ്)! പൊതുമേഖലയുടെ പിടിപ്പുകേടില്‍ നിന്ന് രക്ഷപ്പെടാനായി പ്രകൃതിവാതകം രണ്ടും കല്‍പ്പിച്ച് സ്വകാര്യമേഖലയുടെ കാര്യക്ഷമതയിലേക്ക് കുതിച്ചുചാടി എന്നോ ഒളിച്ചോടി എന്നോ വായനക്കാരന്റെ യുക്തം പോലെ വായിക്കാന്‍ പാകത്തിലാണ് മിക്ക വാര്‍ത്തകളും.
മോഷണം വിദ്വാന് ഭൂഷണം എന്ന മട്ടിലാണ് റിലയന്‍സ് പത്രവാര്‍ത്തകളോട് പ്രതികരിച്ചത്. തങ്ങള്‍ ഒപ്പുവെച്ച പി.എസ്.സി (പ്രൊഡക്ഷന്‍ ഷെയറിങ്ങ് കോണ്‍ട്രാക്ട്) വകുപ്പുകള്‍ അക്ഷരം പ്രതി പാലിച്ചിട്ടുണ്ട് എന്നാണ് അംബാനിക്കമ്പനിയുടെ നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുനിലപാടാണ് കൈക്കൊള്ളുക എന്നത് കൗതുകകരമായ കാര്യമാണ്. റിപ്പോര്‍ട്ട് കിട്ടി ആറ് മാസത്തിനകം തീരുമാനത്തിലെത്തണമെന്ന് കോടതി ഉത്തരവുണ്ട്.
2ജി സ്‌പെക്ട്രം കേസില്‍ ചോദ്യം ചെയ്യപ്പെട്ടതിന്റെ കെറുവില്‍, “വൈബ്രന്റ് ഗുജറാത്ത്” മേളയില്‍ പങ്കെടുത്തുകൊണ്ട് മോഡിയാണ എന്തുകൊണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ എന്ന് പരസ്യമായി വെട്ടിത്തുറന്നു പറഞ്ഞ ആദ്യ മുതലാളി അംബാനിയായിരുന്നല്ലോ. ആ അംബാനിയുടെ കമ്പനിയാണ് സര്‍ക്കാര്‍ മുതല്‍ മോഷ്ടിച്ചിരിക്കുന്നുവെന്ന് ആര്‍ബിട്രേറ്റര്‍ കണ്ടെത്തിയിരിക്കുന്നത്. കാത്തിരുന്ന് കാണാം.