| Wednesday, 23rd November 2016, 10:00 am

ചട്ടംലംഘിച്ച് റിലയന്‍സ് പോര്‍ട്ടിന് ആദായ നികുതി വകുപ്പ് 1,767കോടി രൂപയുടെ നികുതി ഇളവ് നല്‍കി: സി.എ.ജി റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസിന്റെ പോര്‍ട്ട് ആന്റ് ടെര്‍മിനലിന് ആദായ നികുതി വകുപ്പ് 1,767 കോടി നികുതിയിളവ് നല്‍കിയെന്ന് സി.എ.ജി. പൊതുസൗകര്യങ്ങള്‍ക്ക് അനുവദിക്കുന്ന ഇളവുകള്‍ റിലയന്‍സിന്റെ കീഴിലുള്ള ജെട്ടികള്‍ക്ക് അനുവദിച്ചുകൊണ്ടാണ് നികുതിയിളവ് നല്‍കിയിരിക്കുന്നത്.


Also Read: ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കുക; മോഹന്‍ലാലിനെ പരിഹസിച്ച് എന്‍.എസ് മാധവന്‍


ഗുജറാത്തിലെ സിക്കയില്‍ റിലയന്‍സ് പോര്‍ട്ട് ആന്റ് ടെര്‍മിനല്‍ ലിമിറ്റഡിന്റെ നാലു ജെട്ടികള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള  5,245.38 കോടി രൂപയ്ക്ക് ആദായ നികുതി പരിശോധകര്‍ ഇളവ് നല്‍കുകയായിരുന്നു. ഇളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പോലും പരിശോധിക്കാതെയാണ് റിലയന്‍സിന് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്.

” 5,245.38 കോടി വരുമാനത്തിന് ടാക്‌സ് അസസിങ് ഓഫീസര്‍ നിയമവിരുദ്ധമായി ഇളവ് നല്‍കിയതുവഴി 1,766.74 കോടിയുടെ നികുതി നഷ്ടമായി.” പാര്‍ലമെന്റില്‍ മേശപ്പുറത്തുവെച്ച അടിസ്ഥാന സൗകര്യവികസന മേഖലയിലെ ടാക്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സി.എ.ജി പറയുന്നു.


Don”t Miss: ബില്ലടയ്ക്കാന്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചില്ല; കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയുടെ സഹോദരന്റെ മൃതദേഹം വിട്ടുനല്‍കാന്‍ വിസമ്മതിച്ച് ആശുപത്രി അധികൃതര്‍


“ജെട്ടികള്‍ റിലയന്‍സ് പോര്‍ട്ടിന്റെ ഉപയോഗത്തിനുവേണ്ടിയുള്ളതാണ്. പൊതു ആവശ്യത്തിനുള്ളതല്ല. അതുകൊണ്ടുതന്നെ ഇളവു അനുവദിച്ചത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ്. ” സി.എ.ജി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

അതേസമയം സി.എ.ജിയുടെ നിരീക്ഷണത്തെ ആദായ നികുതി ഡിപ്പാര്‍ട്ട്‌മെന്റ് തള്ളി. പൊതുസൗകര്യവും സ്വകാര്യ സൗകര്യവും തമ്മില്‍ ഐ-ടി ആക്ടില്‍ വേര്‍തിരിവില്ലെന്നാണ് ആദായ നികുതി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം.

2012-13 , 2014-15 കാലഘട്ടത്തില്‍ നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലുള്ളതാണ് സി.എ.ജി റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more