മറ്റ് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കണമെങ്കില്‍ മിനിറ്റിന് ആറ് പൈസ നല്‍കണമെന്ന് റിലയന്‍സ് ജിയോ അറിയിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയിലും മറ്റും സൃഷ്ടിച്ചത്. ചര്‍ച്ചകള്‍ തുടരവേ വിഷയത്തില്‍ വ്യക്തത വരുത്തി റിലയന്‍സ് ജിയോ അധികൃതര്‍.
ജിയോ ഉപഭോക്താവിന്റെ നിലവിലുള്ള പ്ലാനിന്റെ കാലാവധി അവസാനിച്ചതിന് ശേഷം മാത്രമേ ഫോണ്‍ കോളിന് പണം ഈടാക്കി തുടങ്ങൂ എന്ന് ജിയോ ഇന്നറിയിച്ചു. ട്വിറ്ററിലൂടെയാണ് കമ്പനിയുടെ പ്രഖ്യാപനം. ഇത്രയും നാള്‍ പരിധിയില്ലാത്ത സൗജന്യകോളുകള്‍ ആയിരുന്നു റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഇത് നിര്‍ത്തലാക്കുകയാണെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്.
An important update for all Jio users. pic.twitter.com/TR04y92wmC
— Reliance Jio (@reliancejio) October 10, 2019
ഉപയോക്താക്കള്‍ക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് ആരംഭിച്ച ജിയോയുടെ ചുവടുമാറ്റമാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”ജിയോ വന്ന സമയത്ത് മുകേഷ് അംബാനിയുടെ പ്രധാന വാഗ്ദാനം അവര്‍ ഒരിക്കലും ഉപഭോക്താക്കളില്‍ നിന്ന് കോളുകള്‍ക്ക് നിരക്ക് ഈടാക്കില്ല എന്നതായിരുന്നു. പക്ഷേ, വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്” എന്നായിരുന്നു ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ