| Monday, 4th February 2019, 2:11 pm

അടുത്ത വര്‍ഷം ഏപ്രിലോടെ 5ജി നെറ്റ്‌വര്‍ക്കിനൊപ്പം ജിയോയുടെ 5ജി ഫോണുകളും എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജിയോയുടെ 5ജി ഫോണുകളും നെറ്റ് വര്‍ക്കും അടുത്ത വര്‍ഷം ഏപ്രിലോടെ എത്തും.
5ജി ഫോണ്‍ നിര്‍മിക്കാനായി ജിയോ മുന്‍നിര കമ്പനികളുമായി ചര്‍ച്ച നടത്തിയതായി ജിയോ വക്താക്കള്‍ അറിയിച്ചു.

“2019 ജുലൈയില്‍ 5 ജി സ്‌പെക്ട്രം ലേലം നടക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ തന്നെ രാജ്യത്ത് എല്ലായിടത്തും ജിയോ 5ജി നെറ്റ് വര്‍ക്ക് എത്തും, ഒപ്പം 5ജി മൊബൈല്‍ ഫോണുകളും രംഗത്തെത്തും. ഉപഭോക്താക്കള്‍ക്ക് 5ജി ഫോണ്‍ വാങ്ങുന്നതിനോ ജിയോയുടെ 5ജി നെറ്റ് വര്‍ക്കിങ് സംവിധാനം ലഭിക്കുന്നതിനോ യാതൊരു തടസ്സങ്ങളും ഉണ്ടാവില്ല.” ജിയോ വക്താവ് അറിയിച്ചു.

2016 സെപ്തംബറില്‍ 4ജി നെറ്റ് വര്‍ക്ക് വന്നിരുന്നെങ്കിലും ജിയോയുടെ 4ജി മൊബൈല്‍ഫോണ്‍ എത്താന്‍ വൈകിയിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ 5ജി യുടെ കാര്യത്തില്‍ ഉണ്ടാവില്ലെന്നും ജിയോ അറിയിച്ചു.

ALSO READ: പുതിയ നടിമാര്‍ അഭിനയത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സൗന്ദര്യസംരക്ഷണത്തിന്: നെടുമുടി വേണു

5ജി നെറ്റ്‌വര്‍ക്കുകളും അതിന് സമാനമായ സംവിധാനങ്ങളും തയ്യാറാക്കുന്നതിനായി ജിയോ ഇപ്പോള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി 5ജി സൗകര്യം കൊണ്ടുവരുന്നത് ജിയോ ആയിരിക്കും. 5ജി നടപ്പിലാക്കാന്‍ പുതിയ ഫൈബര്‍ കേബിളുകളും അനുബന്ധ ഉപകരണങ്ങളും ജിയോ തയ്യാറാക്കി കഴിഞ്ഞു.
ഏകദേശം 27 കോടി ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുവാനായി പോകുന്നത്.

2019-ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ഒരു പ്രധാന വിപ്ലവം കാണാന്‍ കഴിയും. അടുത്ത വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വിപണികളില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നത് 5ജി മാത്രമായിരിക്കും. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, ഓപ്പോ, ലെനോവോ, എല്‍.ജി, വണ്‍ പ്ലസ്, എച്ച്.ടി.സി, ഷവോമി, അസ്യൂസ്, എന്നി ടെലികോം കമ്പനികള്‍ തങ്ങളുടെ വരാനിരിക്കുന്ന 5ജി ഹാന്‍ഡ്‌സെറ്റുകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യവസായ നിരീക്ഷകര്‍ പറയുന്നു. 5ജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 25000 രൂപയ്ക്ക് ലഭിക്കുന്നത് വളരം കുറവായിരിക്കും. 5ജി അടിസ്ഥാന മോഡലുകള്‍ക്ക് 55000 രൂപ വരെ ഉയരാം.

We use cookies to give you the best possible experience. Learn more