മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് 18ന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഫസ്റ്റ്‌പോസ്റ്റ് ആഴ്ചപത്രം നിര്‍ത്തുന്നു. ജനുവരിയിലാണ് പത്രം ആരംഭിച്ചത്.
ശനിയാഴ്ചയാണ് പത്രത്തിന്റെ അവസാന കോപ്പി പുറത്തിറങ്ങുക. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു പത്രം ഇറങ്ങിയിരുന്നത്. എട്ട് രൂപയായിരുന്നു ഒരു കോപ്പിയുടെ വില.
നെറ്റ്‌വര്‍ക്ക് 18ന്റെ വിശദീകരണം ഇങ്ങനെ.
ഫസ്റ്റ്‌പോസ്റ്റ് പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തുവാന്‍ നെറ്റ്‌വര്‍ക്ക് 18 തീരുമാനിച്ചിരിക്കുന്നു. ശക്തവും വിശ്വസനീയമായ അഭിപ്രായങ്ങളും നല്‍കുന്ന ബ്രാന്‍ഡ് ആണ് ഫസ്റ്റ്‌പോസ്റ്റ് എന്ന പ്ലാറ്റ്‌ഫോം. അതിനിയും തുടരും. ബ്രാന്‍ഡ് നിരന്തരം പരീക്ഷണങ്ങള്‍ തുടരുന്നതിലും നിക്ഷേപം നടത്തുന്നതിലും വിശ്വസിക്കുന്നു. അച്ചടിയില്‍ ഉള്ള ഫസ്റ്റ്‌പോസ്റ്റ് അത്തരം ഒരു പരീക്ഷണമായിരുന്നു. ഓണ്‍ലൈനില്‍ നിന്ന് വ്യത്യസ്തമായി ആഴ്ചയില്‍ ഒരു വായനാനുഭവം നല്‍കുക എന്നതായിരുന്നു ഉദ്ദേശം. ആ പരീക്ഷണം ഞങ്ങള്‍ക്ക് നല്ല അനുഭവങ്ങളാണ് നല്‍കിയത്. ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ കാര്യത്തിലും മികച്ച മാധ്യമപ്രവര്‍ത്തനം ആഴ്ചയിലെന്ന തരത്തില്‍ നല്‍കുവാനും കഴിഞ്ഞിരുന്നു. എന്നാല്‍ പത്രമെത്തിക്കുന്ന കാര്യത്തിലുള്ള തടസ്സങ്ങളാണ് അച്ചടി തുടരാന്‍ അനുവദിക്കാത്തത്. ഡിജിറ്റലിലും അല്ലാതെയുള്ള പ്ലാറ്റ്‌ഫോമുകളിലും ഇനിയും മികച്ച മാധ്യമപ്രവര്‍ത്തനം ഫസ്റ്റ്‌പോസ്റ്റ് ഇനിയും തുടരും. ഇനിയും ഫസ്റ്റ്‌പോസ്റ്റ് എന്ന ബ്രാന്‍ഡില്‍ ഇനിയും നിക്ഷേപം തുടരും.
പത്രത്തില്‍ 12 അംഗ എഡിറ്റോറിയല്‍ അംഗങ്ങള്‍ ഉണ്ടായിരുന്നത്. ഇവരെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഇത് വരെ വ്യക്തതയില്ല. ഫസ്റ്റ്‌പോസ്റ്റ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം തുടരും.