| Thursday, 16th April 2020, 1:11 pm

പുതിയ അപ്ലിക്കേഷനായി കൈകോര്‍ത്ത് റിലയന്‍സും ഫേസ്ബുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പുതിയ അപ്ലിക്കേഷന്‍ രൂപവല്‍ക്കരണത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസും ഫേസ്ബുക്കും.ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് പുതിയ ആപ്പിന് വഴിയൊരുങ്ങുന്നത്. ചൈനീസ് ആപ്പായ വി ചാറ്റിന് സമാനമായി മെസേജിംഗിന് ഒപ്പം തന്നെ ഓണ്‍ലൈന്‍ പണമടയ്ക്കല്‍, ഫ്‌ളൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യല്‍, ഷോപ്പിംഗ് എന്നിവ സാധ്യമാക്കുന്ന ആപ്പാണ് ഒരുങ്ങുന്നതെന്നാണ് എക്‌ണോാമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫേസ്ബുക്കും സംയുക്തമായാണ് ആപ്പ് നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിലയന്‍സ് റീട്ടെയില്‍ സ്റ്റോര്‍സിലൂടെയും ജിയോയിലൂടെയും ഓണ്‍ലൈന്‍ ഷോപ്പിംഗും ജിയോ മണിയിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റും ഈ ആപ്പിലൂടെ നടത്താം. ഒപ്പം ഉപയോക്താക്കളുടെ ചെലവ് വിവരക്കണക്കുകളും ആപ്പ് നല്‍കും.

നേരത്തെ ജിയോയുടെ 10 ശതമാനം ഓഹരി ഫേസ്ബുക്ക് സ്വന്തമാക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടു പുറത്തു വന്നിരുന്നു. മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ കരാറിനാണ് ധാരണയാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 37 കോടിയലധികം സബ്സ്‌ക്രൈബേര്‍സ് ഉള്ള ജിയോയുമായി ധാരണയിലെത്തിയാല്‍ ലാഭകരമാവുമെന്നാണ് ഫേസ്ബുക്ക് കണക്കു കൂട്ടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more