| Wednesday, 25th October 2017, 11:41 pm

റിലയന്‍സ് 2 ജി സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നെറ്റ്‌വര്‍ക്ക് ഭീമന്‍മാരായ റിലയന്‍സ് 2 ജി മൊബൈലുകള്‍ നിര്‍ത്തലാക്കുന്നു. ഒരു മാസം കൊണ്ട് 2 ജി ബിസിനസ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി 3 ജിയും 4 ജിയും മാത്രം നിലനിര്‍ത്താനാണ് റിലയന്‍സ് ആലോചിക്കുന്നത്.

2ജി നിര്‍ത്തലാക്കുന്നതോടുകൂടി റിലയന്‍സിലെ 2500ഓളം വരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. മറ്റു നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററുകളിലേക്ക് മാറുകയോ റിലയന്‍സിന്റെ 3ജി, 4ജി നെറ്റ് വര്‍ക്കിലേക്ക് മാറുകയോ ആയിരിക്കും ഇവര്‍ക്ക് മുന്നിലുള്ള മാര്‍ഗം.


Also Read: കാര്‍ ആരുടേതാണെന്ന് അറിയില്ലായിരുന്നു; വീഴ്ച്ച സംഭവിച്ചതായി കരുതുന്നില്ല; സ്വര്‍ണകടത്തുകാരന്റെ കാറില്‍ സഞ്ചരിച്ചെന്ന ആരോപണത്തിനു മറുപടിയുമായി കോടിയേരി


2ജി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ഉപയോക്താക്കളെ റിലയന്‍സ് 3ജിയിലേക്കോ 4ജിയിലേക്കോ ഉയര്‍ത്തും. എന്നിരുന്നാലും 4ജി ഹാന്‍ഡ്‌സെറ്റ് ഇല്ലാത്തവര്‍ക്കും 2ജി നിര്‍ത്തലാക്കുന്നതോടെ ബുദ്ധിമുട്ടാകും.

റിലയന്‍സിന്റെ മറ്റു സേവനങ്ങളായ ഐ.എല്‍.ഡി വോയ്‌സ്, 4ജി ഡോംഗ്ള്‍ പോസ്റ്റ്‌പേയ്ഡ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more