റിലയന്‍സിനായി ഇന്ത്യന്‍ ഫുട്‌ബോളിനെ തീറെഴുതികൊടുത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍; പ്രത്യക്ഷ സമരത്തിനൊരുങ്ങി ഐലീഗ് ക്ലബുകള്‍
I League
റിലയന്‍സിനായി ഇന്ത്യന്‍ ഫുട്‌ബോളിനെ തീറെഴുതികൊടുത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍; പ്രത്യക്ഷ സമരത്തിനൊരുങ്ങി ഐലീഗ് ക്ലബുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th December 2018, 10:23 pm

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമായ ഐലീഗിനെ രക്ഷിക്കാന്‍ കൈകോര്‍ത്ത് ഐലീഗ് ക്ലബുകള്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും റിലയന്‍സും ചേര്‍ന്ന് ഐലീഗിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെയാണ് ക്ലബുകള്‍ രംഗത്ത് എത്തിയത്.

ഐലീഗ് മത്സരങ്ങളുടെ ടെലികാസ്റ്റ് വെട്ടിച്ചുരുക്കാനുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ നീക്കത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധിച്ചാണ് ക്ലബുകള്‍ സമരത്തിന് ഒരുങ്ങുന്നത്. നേരത്തെ ചെന്നൈ സിറ്റിയുടെ മത്സരം മോശമായാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടെലികാസ്റ്റ് ചെയ്തത്.

സീസണിന്റെ തുടക്കത്തില്‍ ഐലീഗിന് പ്രൊമോഷന്‍ നല്‍കാതെ എ.ഐ.എഫ്.എഫ് തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ക്ലബുകള്‍ ആരോപിക്കുന്നു. റിലയന്‍സ് നേതൃത്വം നല്‍കുന്ന ഐ.എസ്.എല്ലിന് കാണികളുടെ എണ്ണം കുറയുകയും പ്രൊമോഷന്‍ ഇല്ലാതിരുന്നിട്ടും ഐലീഗ് വീണ്ടും ജനപ്രിയമായതുമാണ് ലീഗിനെ ഒതുക്കാന്‍ അണിയറയില്‍ നീക്കം നടന്നതെന്ന് വിവിധ ക്ലബുകള്‍ ആരോപിക്കുന്നു.

ALSO READ: സുവര്‍ണാവസരം പാളി; ശബരിമയിലെ നിലപാടില്‍ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു: നേതൃത്വം സമ്മര്‍ദത്തില്‍

ജനുവരി മുതല്‍ ഐലീഗ് മത്സരങ്ങള്‍ മത്സരങ്ങള്‍ ടെലിക്കാസ്റ്റ് ചെയ്യേണ്ടതില്ല എന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തീരുമാനിച്ചിരുന്നു. മാത്രമല്ല ടെലികാസ്റ്റ് ചെയ്തിരുന്ന സമയത്ത് പ്രൊമോഷനൊന്നും ഇല്ലാതെയാണ് ടെലിക്കാസ്റ്റ് നടത്തിയത്.

ടെലിക്കാസ്റ്റ് എന്തുകൊണ്ട് ചെയ്യില്ല എന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരമാണ് എ.ഐ.എഫ്.എഫ് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഐലീഗ് ഐസ്.എല്‍ ക്ലബുകളെപ്പോലെ തങ്ങള്‍ക്ക് പണം നല്‍കുന്നില്ലെന്നാണ് ഐ.എഫ്.എഫ് ഉത്തരം നല്‍കിയത്. ഇങ്ങനെയൊരു രാജ്യം എന്തടിസ്ഥാനത്തിലാണ് ലോകകപ്പ് ഫുട്‌ബോള്‍ സ്വപ്‌നം കാണുന്നതെന്നും ക്ലബ് അധികൃതര്‍ ചോദിക്കുന്നു.

അടുത്ത സീസണില്‍ ഐലീഗ് ക്ലബുകളേയും ഐ.എസ്.എല്‍ ക്ലബുകളേയും ഒരുമിപ്പിച്ച് ഒറ്റ ലീഗാക്കാനാണ് റിലയന്‍സിന്റെ ശ്രമം. റിലയന്‍സ് മുന്നോട്ടുവെയ്ക്കുന്ന ഫുട്‌ബോള്‍ ഫിലോസഫി രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും എ.ഐ.എഫ്.എഫ് കൂട്ടുനില്‍ക്കരുതെന്നും ക്ലബ് അധികൃതര്‍ നപറയുന്നു.

ഈ നീക്കത്തില്‍ നിന്ന് പിന്നോട്ട് മാറാന്‍ നിര്‍ദേശം നല്‍കിയെങ്കിലും എ.ഐ.എഫ്.എഫ് അനുകൂല നിലപാട് സ്വീകരിച്ചട്ടില്ല. ഒറ്റ ലീഗായാല്‍ 15 കോടിയാണ് ഫ്രാഞ്ചസി അടയ്‌ക്കേണ്ടത്. ഇതിന് കഴിവില്ലാത്ത ഐ ലീഗ് ക്ലബുകള്‍ എന്തുചെയ്യണമെന്ന് ഇതുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിശദീകരണം നല്‍കിയെടുത്തില്ല.

ഗോകുലം കേരള, മിനര്‍വ പഞ്ചാബ്, നെരോക എഫ്.സി ക്ലബുകള്‍ നിലപാടിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സംയുക്ത പത്രസമ്മേളനം ഉടന്‍ ഉണ്ടാകുമെന്ന് മിനര്‍വ ക്ലബ് ഉടമ രഞ്ജിത് ബജാജ് പറഞ്ഞു.