| Tuesday, 20th November 2012, 2:18 pm

കര്‍ണ്ണാടകയില്‍ നിന്നും കോഴി കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കോഴിയും കോഴി ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. പക്ഷിപ്പനിയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.[]

പക്ഷിപ്പനി വ്യാപിക്കാത്ത സാഹചര്യത്തിലും രോഗം പടര്‍ന്ന് പിടിക്കാനുളള സമയ പരിധി കഴിഞ്ഞതിനാലുമാണ് ഈ തീരുമാനം. എന്നാല്‍ കോഴി വളര്‍ത്തലിനുളള നിരോധനം ഇനി ഒരുത്തരവുണ്ടാവുന്നതുവരെ തുടരുന്നതാണ്.

വാഹനത്തിലുളള ലോഡ്, പക്ഷിപ്പനി ഇല്ലാത്ത സ്ഥലത്തു നിന്നുളളതാണെന്ന് തെളിയിക്കുന്ന ഒരു ജില്ലാതല വെറ്ററിനറി ഓഫീസറുടെ സീല്‍ വച്ച സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പുകള്‍ വീതം ഓരോ വാഹനത്തിലും ഉണ്ടാകണം.

വാഹനങ്ങള്‍ കേരള അതിര്‍ത്തിയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ ഒരെണ്ണം സമര്‍പ്പിക്കേണ്ടതും രണ്ടാമത്തേതില്‍ ചെക്ക് പോസ്റ്റിലെ ചാര്‍ജുളള ഓഫീസറുടെ ഒപ്പും സീലും പതിപ്പിച്ച് ഡ്രൈവറുടെ കൈവശം സൂക്ഷിക്കേണ്ടതും മൃഗസംരക്ഷണ വകുപ്പിന്റെ സ്‌ക്വാഡുകള്‍ പരിശോധനക്കായി ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതുമാണ്.

We use cookies to give you the best possible experience. Learn more