Malayalam Cinema
വ്യാജ ശല്ല്യം രൂക്ഷം; കേരളത്തിന് പുറത്ത് മലയാള സിനിമ റിലീസ് ചെയ്യുന്നത് ഇനി വൈകും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Feb 13, 12:00 pm
Thursday, 13th February 2020, 5:30 pm

കൊച്ചി: സിനിമ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജന്മാരുടെ വിളയാട്ടം. റിലീസ് ചെയ്യുന്ന സിനിമകള്‍ ദിവസങ്ങള്‍ കൊണ്ടോ മണിക്കൂറുകള്‍ കൊണ്ടോ ആണ് ഓണ്‍ലൈനുകളില്‍ പ്രചരിക്കുന്നത്.

ഇതിന് തടയിടാന്‍ കേരളത്തിന് പുറത്തുള്ള റിലീസുകള്‍ വൈകിപ്പിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. ഇതോടെ കേരളത്തിന് പുറത്തുള്ള മലയാള സിനിമ പ്രേക്ഷകര്‍ക്ക് സിനിമ കാണുന്നതിന് ഇനി ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാള സിനിമകള്‍ കേരളത്തിന് പുറത്ത് ഒരാഴ്ച്ച കഴിഞ്ഞ ശേഷം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അതേസമയം ഇതരഭാഷ നടന്മാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന അതേദിവസം തന്നെ റിലീസ് ചെയ്യാനും സാധ്യതയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2017 ല്‍ ഇത്തരത്തിലുള്ള 221 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2019 ല്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

DoolNews Viedo