തിരുവന്തപുരം: സൗദിയിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ ആകെ സ്വരൂപിച്ചത് 47 കോടി രൂപ. വിവിധ അക്കൗണ്ടുകളില്‍ നിന്നെത്തിയ കണക്കുള്‍പ്പടെയാണ് ഇതെന്ന് സൗദിയിലെ സഹായ സമിതി അറിയിച്ചു.

റഹീമിന്റെ ജയില്‍ മോചനം ഉടന്‍ സാധ്യമാകുമെന്നും സഹായ സമിതി അംഗങ്ങള്‍ പറഞ്ഞു. 34 കോടി രൂപയായിരുന്നു റഹീമിന്റെ ജയില്‍ മോചനത്തിന് ആവശ്യമായിരുന്നത്. വക്കീല്‍ ഫീസും ചിലവുകളും കഴിഞ്ഞ് ബാക്കി വരുന്ന തുക എന്ത് ചെയ്യുമെന്ന് നാട്ടിലെ സഹായ സമിതി തീരുമാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
റഹീമിന്റെ മോചനത്തിനായി അയച്ച തുക നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലാണ് ഉള്ളത്. അത് ഇനി എംബസ്സിയുടെ അക്കൗണ്ടിലേക്ക് മാറ്റും. റിയാദ് കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ പേരിലായിരിക്കും എംബസ്സി ചെക്ക് അനുവദിക്കുക.
ചെക്ക് അഭിഭാഷകനും എംബസിയും ചേര്‍ന്ന് റിയാദ് ഗലര്‍നറേറ്റില്‍ സമര്‍പ്പിക്കും. റഹീം ജയില്‍ മോചിതനായതിന് ശേഷം സമിതിയുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Content Highlight: Release of Abdul Rahim; total 47 crore rupees collected by Malayalis