കാര്‍ത്തികേയ 2ന്റെ വമ്പന്‍ വിജയത്തിന് ശേഷം നിഖിന്റെ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും.
ബഹുഭാഷ റിലീസിന് ഒരുങ്ങുകയാണ് നിഖിലിന്റെ ചിത്രം സ്‌പൈ. പ്രശസ്ത എഡിറ്റര്‍ ഗാരി ബി.എച്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരന്‍തേജ് ഉപ്പലാപ്തി സി.ഇ.ഒ ആയ ഇ ഡി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ കെ രാജശേഖര്‍ റെഡ്ഢിയാണ് നിര്‍മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ വേനല്‍ക്കാലത്ത് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
‘നിങ്ങള്‍ എനിക്ക് രക്തം തരു. ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്നുള്ള സുബാഷ് ചന്ദ്രബോസിന്റെ വാക്കുകളും അദ്ദേഹത്തിന്റെ മരണവും ഇപ്പോഴും നിഗൂഢമാണ്. ഈ കഥയാണ് സ്‌പൈ സംസാരിക്കുന്നത്. സാധാരണയായ സ്‌പൈ ത്രില്ലര്‍ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് സിനിമ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ചില ഗ്ലിമ്പ്‌സസ് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ഇപ്പോഴിതാ സിനിമയുടെ നോണ്‍ തീയറ്റര്‍ റൈറ്റ്സ് വമ്പന്‍ തുകയ്ക്കാണ് വിറ്റ് പോയത്. ആമസോണും സ്റ്റാര്‍ നെറ്റ് വര്‍ക്കും ചേര്‍ന്ന് 40 കോടിയോളം രൂപയ്ക്കാണ് നോണ്‍ തിയേറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്.
ഐശ്വര്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം ആര്യന്‍ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. ഒരു മുഴുനീള ആക്ഷന്‍ സ്‌പൈ ത്രില്ലറാണ് ചിത്രമെന്ന് നിര്‍മാതാവ് കെ. രാജശേഖര്‍ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുങ്കു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമാറ്റോഗ്രഫി – വംസി പച്ചിപുലുസു, എഴുത്ത് – അനിരുദ്ധ് കൃഷ്ണമൂര്‍ത്തി , പി.ആര്‍.ഒ – ശബരി