കേസന്വേഷണവുമായി ഹിറ്റ് 3 വരുന്നു, അർജുൻ സർക്കാറായി ഞെട്ടിക്കാൻ നാനി, റിലീസ് ഡേറ്റ്
Entertainment
കേസന്വേഷണവുമായി ഹിറ്റ് 3 വരുന്നു, അർജുൻ സർക്കാറായി ഞെട്ടിക്കാൻ നാനി, റിലീസ് ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 4:00 pm

സുര്യാസ് സാറ്റർഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റർ സ്വന്തമാക്കിയ തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ സ്നീക്ക് പീക്ക് പുറത്ത്.

ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും.

ഹണ്ടേഴ്‌സ് കമാൻഡ് എന്ന് പേരിലാണ് ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അർജുൻ സർക്കാർ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തിൽ വേഷമിടുന്നത്.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി.ജെ. മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്),

ശബ്ദമിശ്രണം: സുരൻ. ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ – വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, വി.എഫ്. എക്സ് സൂപ്പർവൈസർ: VFX DTM, ഡി.ഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ, മാർക്കറ്റിങ് – ഫസ്റ്റ് ഷോ, പി.ആർ.ഒ – ശബരി.

മുമ്പിറങ്ങിയ ഹിറ്റിന്റെ രണ്ട് ഭാഗങ്ങളും വലിയ ശ്രദ്ധ നേടിയ ക്രൈം ത്രില്ലർ ചിത്രങ്ങളായിരുന്നു. ഹിറ്റ് ഒന്നിൽ വിശ്വാക് സെൻ ആയിരുന്നു നായകൻ. രണ്ടാം ഭാഗത്തിൽ അദിവി ശേഷ് ആയിരുന്നു നായകൻ. രണ്ടാം ഭാഗത്തിന്റെ അവസാനം നാനിയുടെ ഗസ്റ്റ്‌ റോളും ഉണ്ടായിരുന്നു.

 

Content Highlight: Release Date Of Hit 3, Movie, Nani’s Next Movie